ന്യൂദല്‍ഹി: തര്‍ക്ക പ്രദേശത്തുനിന്ന് പൂര്‍ണമായും പിന്മാറാനുള്ള അതിര്‍ത്തി പട്രോളിങ് കരാര്‍ വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ച് ഭാരത-ചൈനീസ് സൈന്യങ്ങള്‍. കിഴക്കന്‍ ലഡാക്കിലെ ഡംചോക്, ഡപ്സാങ് മേഖലകളിലെ എല്ലാ പോയിന്റുകളില്‍ നിന്നും ഇരു സൈന്യവും പിന്മാറി. ഇതോടെ 2020 ഏപ്രിലിലെ അവസ്ഥയിലേക്ക് അതിര്‍ത്തിയിലെ സ്ഥിതിഗതികളെത്തി. അതിര്‍ത്തിയില്‍ ഇരുസൈന്യവും ദീപാവലി മധുരം കൈമാറുന്ന ചടങ്ങുകളും നടത്തും.
ഇരുസൈന്യവും അവരവരുടെ പ്രദേശങ്ങളില്‍ പട്രോളിങ് അടക്കമുള്ളവയിലേക്ക് വേഗത്തില്‍ കടക്കും. പ്രാദേശിക കമാന്‍ഡര്‍മാര്‍ ചര്‍ച്ചകള്‍ നടത്തി പട്രോളിങ് കരാര്‍ വ്യവസ്ഥകള്‍ ഓരോന്നായി നടപ്പാക്കുകയാണെന്നു കരസേനാ വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയിലെ പ്രശ്ന മേഖലയില്‍ നിന്ന് സൈന്യങ്ങള്‍ പിന്മാറിത്തുടങ്ങിയതായി കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ മന്ത്രാലയവും അറിയിച്ചിരുന്നു. വളരെ സുഗമമായാണ് പിന്മാറ്റമെന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് ലിന്‍ ജിയാന്റെ പ്രതികരണം. സംഘര്‍ഷ മേഖലയില്‍ നിന്നുള്ള സൈനിക പിന്മാറ്റം സംബന്ധിച്ച് ഒക്ടോബര്‍ 21നാണ് ഇരുസൈന്യവും കരാറിലൊപ്പുവച്ചത്. ഇതോടെ നാലുവര്‍ഷത്തെ അതിര്‍ത്തി സംഘര്‍ഷത്തിനാണ് അവസാനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: