India

രാമജ്യോതിയിൽ തിളങ്ങി അയോദ്ധ്യാപുരി ; തെളിഞ്ഞത് 25 ലക്ഷം വിളക്കുകൾ ; രാമായണകാലത്തെ ഓർമ്മിപ്പിച്ച് രാമജന്മഭൂമി

Published by

ലക്നൗ : അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്ന ശേഷമുള്ള ആദ്യ ദീപോത്സവത്തിന് മഹത്തായ തുടക്കം . സരയൂ നദിയുടെ തീരത്ത് 25 ലക്ഷത്തിലധികം ദീപങ്ങളാണ് തെളിഞ്ഞത് . മുഖ്യമന്ത്രി യോഗി ആദിത്യനാഥും , മറ്റ് മന്ത്രിമാരും ചേർന്നാണ് വിളക്കുകൾ തെളിയിച്ചത് .രാമായണ കഥ ചിത്രീകരിക്കുന്ന ലേസർ, ഡ്രോൺ പ്രദർശനവും ചടങ്ങിൽ നടന്നു. ഹെലികോപ്റ്ററിൽ എത്തിയ രാമലക്ഷ്മണന്മാരെ യോഗി ആദിത്യനാഥ് ആരതിയുഴിഞ്ഞ് സ്വീകരിച്ചു .

മ്യാൻമർ, നേപ്പാൾ, തായ്‌ലൻഡ്, മലേഷ്യ, കംബോഡിയ, ഇന്തോനേഷ്യ എന്നീ ആറ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന കലാകാരന്മാരുടെ സാംസ്കാരിക പ്രകടനങ്ങളും ഉത്തരാഖണ്ഡിൽ നിന്നുള്ള രാം ലീല അവതരണവും രാം നഗരിയെ ഭക്തിയിൽ ആറാടിച്ചു.അയോധ്യയിലെ എല്ലാ വീടുകളിലും മഠങ്ങളിലും ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും ദീപങ്ങൾ തെളിയിച്ചു. രാംനഗരിയിൽ രാം കി പാഡി ഉൾപ്പെടെ 55 ഇടങ്ങളിലായി  വിളക്കുകൾ ജ്വലിച്ചു.

ഡോ. റാം മനോഹർ ലോഹ്യ അവധ് യൂണിവേഴ്സിറ്റി, കോളേജുകൾ, ഇൻ്റർ കോളേജുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുമായി ബന്ധപ്പെട്ട മുപ്പതിനായിരത്തിലധികം സന്നദ്ധപ്രവർത്തകർ ഇതിനായി മുന്നിട്ടിറങ്ങിയിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by