പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസരം
2024-25 അധ്യയന വർഷത്തെ ആയുർവേദം [BAMS], ഹോമിയോപ്പതി [BHMS], സിദ്ധ [BSMS], യുനാനി [BUMS] കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഒക്ടോബർ 31 രാത്രി 11.59 വരെ ലഭ്യമാണ്. മൂന്നാം ഘട്ട അലോട്ട്മെന്റിന് ശേഷം നിലവിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിലേക്കാണ് പുതിയ അപേക്ഷകരെ പരിഗണിക്കുന്നത്. KEAM 2024 പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ആദ്യ ഘട്ടങ്ങളിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ പുതിയ അപേക്ഷകൾ സമർപ്പിക്കരുത്. എല്ലാ വിദ്യാർത്ഥികളും പുതിയ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് 26.03.2024 ലെ വിജ്ഞാപനത്തിലെ യോഗ്യതാ വ്യവസ്ഥകൾ, അക്കാദമിക് യോഗ്യതകൾ, സമർപ്പിക്കേണ്ട രേഖകൾ തുടങ്ങിയവയും www.www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമായ എൻജിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള സർക്കാർ അംഗീകൃത പ്രോസ്പെക്ടസും പരിശോധിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300
ഇൻസ്ട്രക്ടർ അഭിമുഖം
ചാക്ക ഗവ. ഐ.ടി.ഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൽ (എം.എം.വി) ട്രേഡിലേക്ക് നിലവിലുള്ള ഒരു ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ലാറ്റിൻ കാത്തോലിക്ക കാറ്റഗറിയിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചു) താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നതിന് നവംബർ ഒന്നിന് അഭിമുഖം നടത്തും. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവർത്തിപരിചയം, എൻ.എ.സിയും ഒരു വർഷത്തെ പ്രവർത്തി പരിചയം, ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിംഗ് ഡിപ്ലോമ/ഡിഗ്രി ഇവയിലേതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ രാവിലെ 11നു അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.
ലൈഫ് സർട്ടിഫിക്കറ്റ് അപ്ഡേഷൻ ക്യാമ്പ്
തിരുവനന്തപുരം കൺട്രോളർ ഓഫ് കമ്യൂണിക്കേഷൻസ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബി.എസ്.എൻ.എൽ/ടെലികോം പെൻഷൻകാർക്കായി ലൈഫ് സർട്ടിഫിക്കറ്റ് അപ്ഡേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2024 സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ലൈഫ് സർട്ടിഫിക്കറ്റിന്റെ കാലാവധി തീരുന്ന പെൻഷൻകാർക്ക് ക്യാമ്പിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാവുന്നതാണ്. പത്ത് മണി മുതലാണ് ക്യാമ്പ്. നവംബർ 5ന് തൃശൂരിലെ ബി.എസ്.എൻ.എൽ സഞ്ചാർ ഭവനിലും നവംബർ 11ന് കണ്ണൂരിലെ ജി.എം.ടി ബി.എസ്.എൻ.എൽ ഭവനിലും നവംബർ 12ന് എറണാകുളത്തെ പി ജി എം ടി ബി.എസ്.എൻഎല്ലിലും നവംബർ 13ന് കോട്ടയം പി ജി എം, ബി.എസ്.എൻ.എല്ലിലും നവംബർ ഒന്നു മുതൽ 30 വരെ (ശനിയാഴ്ചകളും ഞായറാഴ്ചകളും ഒഴികെ) തിരുവനന്തപുരം ദൂർസഞ്ചാർ ഭവനിലുമാണ് ക്യാമ്പ് നടക്കുക. വിശദവിവരങ്ങൾക്ക്: https://cgca.gov.in/ccakrl
കേരളസര്‍വകലാശാല: ഒന്നാം വര്‍ഷ എം.എഡ്. പ്രവേശനം – 2024
കേരളസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലേക്കുള്ള 2024-25 അദ്ധ്യയന വര്‍ഷത്തിലെ എം.എഡ്. കോഴ്സുകളുടെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കേരളസര്‍വകലാശാലയുടെ കീഴില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (Open Merit (General) /SEBC/ EWS/ SC/ST/ Community /Management/ Differently Abled Persons /Department Quota ഉള്‍പ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് 2024 നവംബര്‍ 10 ന് അവസാനിക്കുന്നതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താവുന്നതാണ്. ഓപ്ഷന് കൊടുത്ത കോളേജുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം തുടര്‍ന്നുവരുന്ന അലോട്ട്മെന്റുകളില്‍ പരിഗണിക്കുന്നതല്ല. പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകള്‍ മാത്രം മുന്‍ഗണനാ ക്രമത്തില്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ട് കോളേജുകളിലേക്കോ സര്‍വകലാശാലയിലേക്കോ അയക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് അതാത് കോളേജുകളില്‍ ഹാജരാക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഫീസ് 1000/- (ടഇ/ടഠ വിഭാഗത്തിന് 500/-) രൂപയാണ്. ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍ലൈന്‍ മുഖാന്തിരം അടക്കേണ്ടതാണ്. ഡി.ഡി, ചെക്ക്, മറ്റു ചെലാനുകള്‍ തുടങ്ങിയവ മുഖേനയുള്ള പേയ്മെന്റുകള്‍ സ്വീകരിക്കുകയോ റീഫണ്ട് ചെയ്യുകയോ ചെയ്യുന്നതല്ല. ഫീസ് അടച്ച രസീത് നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതാണ്. തെറ്റായി ഒടുക്കുന്ന ഫീസുകള്‍ റീഫണ്ട് ചെയ്യപ്പെടുന്നതല്ല.
അഡ്മിഷന് സംബന്ധിച്ചുള്ള അതാതു സമയങ്ങളിലെ വിവരങ്ങള്‍ക്ക് സര്‍വകലാശാല പത്രക്കുറിപ്പുകളും അഡ്മിഷന് വെബ്സൈറ്റും (https://admissions.keralauniversity.ac.in) ശ്രദ്ധിക്കേണ്ടതാണ്. ഹെല്പ്പ്ലൈന് നമ്പര്‍: 9188524612 (Whattsapp also) ഇമെയില്‍: [email protected]
പരീക്ഷാഫലം
കേരളസര്‍വകലാശാല 2024 ഫെബ്രുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്സ് (ബിഹേവിയറല്‍ എക്കണോമിക്സ് & ഡേറ്റാ സയന്‍സ്) (റെഗുലര്‍ & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധയ്ക്കുളള അപേക്ഷകള്‍ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികളുടെ അപേക്ഷാഫീസ് ഹെരാ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുളളൂ. അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി 2024 നവംബര്‍ 3.
കേരളസര്‍വകലാശാല 2024 ജൂലൈയില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.ബി.എ. ആന്വല്‍ സ്കീം പ്രൈവറ്റ് രജിസ്ട്രേഷന് (റെഗുലര്‍, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി & മേഴ്സിചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുളള അപേക്ഷകള്‍ സര്‍വകലാശാല ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി 2024 നവംബര്‍ 18. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (www.keralauniversity.ac.in).
കേരളസര്‍വകലാശാല 2024 ഫെബ്രുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. (റെഗുലര്‍ – 2022 അഡ്മിഷന്, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷന്, മേഴ്സിചാന്‍സ് – 2010 – 2019 അഡ്മിഷന്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുമുളള അപേക്ഷകള്‍ സര്‍വകലാശാല ഓഫീസില്‍ ഓഫ്ലൈനായി ലഭിക്കേണ്ട അവസാന തീയതി 2024 നവംബര്‍ 15. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (www.keralauniversity.ac.in).
കേരളസര്‍വകലാശാല നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ./ബി.എസ്സി./ബി.കോം. ന്യൂജനറേഷന് ഡബിള്‍ മെയിന്‍ മെയ് 2024 (റെഗുലര്‍ – 2023 അഡ്മിഷന്, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2022 അഡ്മിഷന്, സപ്ലിമെന്ററി – 2021, 2020 അഡ്മിഷന്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 നവംബര്‍ 8 വരെ ഹെരാ മുഖേന അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2024 ഫെബ്രുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്സി. ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷന് ഇന്‍ സ്പെയ്സ് ഫിസിക്സ് & എം.എസ്സി. ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷന് ഇന്‍ നാനോസയന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധയ്ക്കുളള അപേക്ഷകള്‍ 2024 നവംബര്‍ 9 ന് മുന്‍പ് റെഗുലര്‍ & സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2024 നവംബറില്‍ ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.എഡ്. (2022 സ്കീം – റെഗുലര്‍ – 2022 അഡ്മിഷന്, 2018 സ്കീം – സപ്ലിമെന്ററി – 2019 – 2021 അഡ്മിഷന്) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (www.keralauniversity.ac.in).
കേരളസര്‍വകലാശാല നടത്തുന്ന രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്, ആഗസ്റ്റ് 2024 പരീക്ഷയുടെ പ്രാക്ടിക്കല്‍ (വൈവ വോസി) 2024 നവംബര്‍ 1 മുതല്‍ അതാത് പരീക്ഷാകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ് (www.keralauniversity.ac.in).
കേരളസര്‍വകലാശാല നടത്തുന്ന രണ്ട്, നാല്, ആറ് സെമസ്റ്റര്‍ ബി.എ., ബി.എസ്സി., ബി.കോം., ബി.ബി.എ., ബി.സി.എ. (റീസ്ട്രക്ച്ചേര്‍ഡ്/വൊക്കേഷണല്‍) മേഴ്സിചാന്‍സ് 2000 – 2009 അഡ്മിഷന്, ഫെബ്രുവരി 2024 പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (www.keralauniversity.ac.in).
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം. /എം.എസ്.ഡബ്ല്യൂ./ എം.എ.എച്ച്.ആര്.എം./എം.എം.സി.ജെ/എം.ടി.ടി.എം., ജൂലൈ 2024 (മേഴ്സി ചാന്‍സ് – 2001 – 2019 അഡ്മിഷന്) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (www.keralauniversity.ac.in).
സ്ട്രേ വേക്കൻസിഅലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2024-25 വർഷത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേയ്ക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് അടച്ചതിനുശേഷം അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/കോളേജിൽ നവംബർ 5 വൈകുന്നേരം നാലു മണിക്ക് മുമ്പ് പ്രോസ്പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകളുമായി ഹാജരായി പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ കോളേജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റ് റദ്ദാക്കും. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300
സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപ പരിശീലനം
ഓഹരി നിക്ഷേപം ഉൾപ്പെടെയുള്ള ധനകാര്യ വിപണിയുടെ പ്രവർത്തനത്തെക്കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ തൈക്കാടുള്ള സിൽവർ ജൂബിലി ഹാളിൽ നവംബർ 16നാണ് പരിശീലനം നൽകുന്നത്. നവംബർ 14നകം 8714259111, 0471-2320101 എന്നീ നമ്പറുകളിൽ വിളിച്ചോ www.cmd.kerala.gov.in വഴിയോ രജിസ്റ്റർ ചെയ്യാം.
അഭിമുഖം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കെ.എസ്.എ.സി.എസ് നു കീഴിൽ എ.ആർ.ടി ക്ലിനിക്കിൽ മെഡിക്കൽ ഓഫീസർ, കൗൺസിലർ തസ്തികകളിലേക്ക് നവംബർ 7ന് അഭിമുഖം നടത്തുന്നു. എം.ബി.ബി.എസ്, കമ്പ്യൂട്ടർ പ്രവൃത്തി പരിചയം എന്നിവയാണ് മെഡിക്കൽ ഓഫീസറുടെ യോഗ്യത. പ്രതിമാസ ശമ്പളം 72,000 രൂപ. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം (പെർഫെക്ഷൻ സ്പെസിഫൈഡ് ഇൻ മെഡിക്കൽ ആൻഡ് സൈക്കാട്രിക് സോഷ്യൽ വർക്ക്) അല്ലെങ്കിൽ സോഷ്യോളജിയിലെ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പ്രവൃത്തി പരിചയം എന്നിവയാണ് കൗൺസിലറുടെ യോഗ്യത. പ്രതിമാസ ശമ്പളം 21,000 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അഡ്രസ് തെളിയിക്കുന്ന രേഖയും അവയുടെ ഒരു സെറ്റ് പകർപ്പും (സ്വയം സാക്ഷ്യപ്പെടുത്തിയത്) സഹിതം തിരുവനന്തപുരം പ്രിൻസിപ്പാളിന്റെ ആഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകണം.
പ്രൊഫൈൽ പരിശോധിക്കാൻ അവസരം
2024-25 അധ്യയന വർഷത്തെ പി.ജി. മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനുമുള്ള അവസാന തീയതി നവംബർ 1ന് ഉച്ചയ്ക്ക് 12 മണിവരെയായി ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300.
പി.ജി. ആയുർവേദ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം
2024-25 അധ്യയന വർഷത്തെ പി.ജി.ആയുർവേദ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ നടത്തുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31 വൈകിട്ട് 5 മണിവരെയായി ദീർഘിപ്പിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2024 ഏപ്രില്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം (റെഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകള്‍ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി 2024 നവംബര്‍ 07 വരെ സമര്‍പ്പിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികളുടെ അപേക്ഷാഫീസ് SLCM online portal മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല 2024 ഏപ്രില്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു. (സോഷ്യല്‍ വര്‍ക്സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകള്‍ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി 2024 നവംബര്‍ 4 വരെ സമര്‍പ്പിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികളുടെ അപേക്ഷാഫീസ് www.cee.kerala.gov.in മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല 2024 ജൂണ്‍ മാസം നടത്തിയ ബി.എ./ ബി.എസ്സി. – ആന്വല്‍ സ്കീം (റെഗുലര്‍, സപ്ലിമെന്ററി & മേഴ്സി ചാന്‍സ് ) പാര്‍ട്ട് ഒന്ന്, രണ്ട് പരീക്ഷകളുടെ ഫലം പ്രസിദ്ധികരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 നവംബര്‍ 8 വരെ അപേക്ഷിക്കാവുന്നതാണ്. പാര്‍ട്ട് ഒന്ന്, രണ്ട് ബി.എ. അഫ്സല് – ഉല് – ഉലാമ പരീക്ഷകളുടെ ഫലം പിന്നീട് പ്രസിദ്ധികരിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (www.keralauniversity.ac.in).
കേരളസര്‍വകലാശാല 2024 മാര്‍ച്ച് മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ഡെസ് ഫാഷന്‍ ഡിസൈന്‍ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 നവംബര്‍ 21 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2024 മാര്‍ച്ച് മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി 2019 സ്കീം (റെഗുലര്‍ ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 നവംബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റില്‍ (www.keralauniversity.ac.in).
സൂക്ഷ്മപരിശോധന/പുനര്‍മൂല്യനിര്‍ണയം അപേക്ഷാ തീയതി നീട്ടി
കേരളസര്‍വകലാശാല 2024 മെയ് മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.ഡെസ.് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ഒക്ടോബര്‍ 30 വരെ നീട്ടിയിരിക്കുന്നു.
വൈവ / പ്രോജക്ട് വൈവ
കേരളസര്‍വകലാശാല 2024 ഫെബ്രുവരി മാസം നടത്തിയ വിദൂരവിദ്യാഭ്യാസം (ആന്വല്‍ സ്കീം, 2003 – 2016 അഡ്മിഷന്) മേഴ്സി ചാന്‍സ് ഫൈനല്‍ ഇയര്‍ എം.എ. ഇംഗ്ലീഷ് ഡിഗ്രി പരീക്ഷയുടെ വൈവ, പ്രോജക്ട് വൈവ 2024 നവംബര്‍ 4 നും എം.എ. എക്കണോമിക്സ് ഡിഗ്രി പരീക്ഷയുടെ വൈവ നവംബര്‍ 5 നും ഇഉഛഋ (വിദൂര വിദ്യാഭ്യാസ കേന്ദ്രം, കാര്യവട്ടം) സെന്ററില്‍ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ് (www.keralauniversity.ac.in).
പരീക്ഷാഫീസ്
കേരളസര്‍വകലാശാല 2024 നവംബറില്‍ നടത്തുന്ന ആ.ജ.ഋറ (2020 സ്കീം – 2 വര്‍ഷ കോഴ്സ്) ഒന്നും മൂന്നും സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓഫ്ലൈനായി പിഴകൂടാതെ 2024 നവംബര്‍ 5 വരെയും 150/ രൂപ പിഴയോടുകൂടി 2024 നവംബര്‍ 8 വരെയും 400/ രൂപ പിഴയോടുകൂടി 2024 നവംബര്‍ 12 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ് (www.keralauniversity.ac.in).
പി.എച്ച്.ഡിയ്ക്ക് അവസരം
കേരള സർക്കാർ വ്യവസായ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിൽ (സി.എം.ഡി) മാനേജ്മെന്റ് ആൻഡ് സോഷ്യൽ സയൻസിൽ പി.എച്ച്.ഡി ചെയ്യുന്നതിനുള്ള അവസരം ലഭ്യമാകും. അമൃത വിശ്വവിദ്യാപീഠം, അമൃതപുരി, കൊല്ലം, ബാഗ്ലൂർ ആസ്ഥാനമായ ക്രൈസ്റ്റ് കോളജ് (ഡീംഡ് യൂണിവേഴ്സിറ്റി) എന്നിവയുമായി സഹകരിച്ചാണ് ഗവേഷണ കേന്ദ്രം പ്രവർത്തിക്കുന്നത്. കേന്ദ്ര സംസ്ഥാന സ്വകാര്യ മേഖലകളിലെ നിർവഹണ പദ്ധതികളിൽ ഗവേഷകർക്ക് സജീവമായി പങ്കെടുക്കുന്നതിനും, ഗവേഷക പ്രോജക്ടുകളിൽ അക്കാദമിക തലത്തിലും വ്യാവസായിക തലത്തിലും മികവു പുലർത്തുന്നതിനുള്ള അവസരവും ഇതിലൂടെ ലഭിക്കും. സഹകരണ ഗവേഷണ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അക്കാദമിക പങ്കാളിത്തത്തിൽ നൂതന പദ്ധതികൾക്ക് സംഭാവന നൽകാനും ഫലപ്രദമായ പഠനങ്ങളിൽ ഏർപ്പെടാനും ആഗ്രഹിക്കുന്നവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ജോലിയുള്ള വ്യക്തികൾക്ക് പാർടൈം അഡ്മിഷനും നേടാം. കൂടുതൽ വിവരങ്ങൾക്ക്: https://cmd.kerala.gov.in/research.
താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവ്
കഴക്കൂട്ടം വനിത ഗവ. ഐ.ടി.ഐയിലെ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ എൽ.സി/ എ.ഐ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 2ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരി പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക്: 0471 2418317.
മെഡിക്കൽ കോഡിംഗ് ആൻഡ് മെഡിക്കൽബില്ലിംഗ്
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കൽ കോഡിംഗ് ആൻഡ് മെഡിക്കൽ ബില്ലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം. പൂർണമായും ഓൺലൈനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ കോഴ്സിലേക്ക് https://asapkerala.gov.in/course/certificate-program-in-medical-coding-medical-billing/ ലിങ്കുവഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31. കൂടുതൽ വിവരങ്ങൾക്ക്: 9495999741.
പി.ജി. ആയൂർവേദ കോഴ്സ്: അലോട്ടട് ലിസ്റ്റ്
2024-25 അധ്യയന വർഷത്തെ പി.ജി. ആയുർവേദ കോഴ്സുകളുടെ മൂന്നാംഘട്ട അലോട്ട്മെന്റിന് ശേഷം അഖിലേന്ത്യാ ക്വാട്ട കൗൺസിലിംഗിൽ പങ്കെടുത്തിട്ടുള്ളവരുടെ അലോട്ടട് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ഓപ്ഷൻ രജിസ്റ്റർ ചെയ്താലും മൂന്നാംഘട്ട അലോട്ട്മെന്റിന് പരിഗണിക്കില്ല. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300.
പി.ജി. ഹോമിയോ കോഴ്സ്: അലോട്ടട് ലിസ്റ്റ്
2024-25 അധ്യയന വർഷത്തെ ഹോമിയോ കോഴ്സുകളുടെ മൂന്നാംഘട്ട അലോട്ട്മെന്റിന് ശേഷം അഖിലേന്ത്യാ ക്വാട്ട കൗൺസിലിംഗിൽ പങ്കെടുത്തിട്ടുള്ളവരുടെ അലോട്ടട് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ഓപ്ഷൻ രജിസ്റ്റർ ചെയ്താലും മൂന്നാംഘട്ട അലോട്ട്മെന്റിന് പരിഗണിക്കില്ല. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300.
ഡൊമിസിലിയറി നഴ്സിങ് കെയർ: പരീക്ഷാഫലം
സ്കോൾ കേരള 2024 സെപ്റ്റംബർ മാസത്തിൽ നടത്തിയ ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ് ആദ്യ ബാച്ച് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സംസ്ഥാനത്താകെ 175 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 172 വിദ്യാർഥികൾ നിശ്ചിത യോഗ്യത നേടി. വിജയ ശതമാനം 98.29. പരീക്ഷാ ഫലം സ്കോൾ-കേരള വെബ് സൈറ്റിൽ (www,scolekerala.org) ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്റെ പകർപ്പ് വെബ്സൈറ്റിൽ നിന്നും എടുക്കാവുന്നതാണ്.
ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയം, സ്ക്രൂട്ടിണി, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഒക്ടോബർ 29 മുതൽ നവംബർ 1 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോം സ്കോൾ-കേരള വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയത്തിന് ഒരു പേപ്പറിന് 500 രൂപയും സ്ക്രൂട്ടിണിക്ക് ഒരു പേപ്പറിന് 200 രൂപയും ഫോട്ടോ കോപ്പിയ്ക്ക് ഒരു പേപ്പറിന് 250 രൂപയുമാണ് ഫീസ്. ഫീസ് ഓൺലൈനായും ഓഫ് ലൈനായും അടയ്ക്കാം. ഓഫ് ലൈനായി ഫീസ് അടയ്ക്കുന്നതിന് സ്കോൾ – കേരള വെബ് സൈറ്റിലെ (www.scolekerala.org) ‘ജനറേറ്റ് ചെലാൻ’ എന്ന ലിങ്കിൽ നിന്നും ഫീസ് അടയ്ക്കാനുള്ള ചെലാൻ ജനറേറ്റ് ചെയ്ത്, ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ ഫീസ് അടയ്ക്കാം. ഫീസ് അടച്ച അസൽ ചെലാൻ, മാർക്ക് ലിസ്റ്റിന്റെ പകർപ്പ് ബന്ധപ്പെട്ട പരീക്ഷാകേന്ദ്രം പ്രിൻസിപ്പാളിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതമുള്ള അപേക്ഷ എന്നിവ സെക്രട്ടറി, ബോർഡ് ഓഫ് ഡി.ഡി.എൻ.സി എക്സാം, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സമർപ്പിക്കണം.
കിറ്റ്സിന്റെ അയാട്ട കോഴ്സിൽ സീറ്റൊഴിവ്
ടൂറിസം വകുപ്പിന്റെ മാനേജ്മെന്റും ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) IATA യുടെ ഡിപ്ലോമ കോഴ്സുകളായ IATA Foundation in Travel and Tourism with Galileo and Amadeus, Airport Operations Fundamentals ന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു ആണ് 6 മാസം ദൈർഘ്യമുള്ള കോഴ്സിന്റെ അടിസ്ഥാന യോഗ്യത. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റന്റ്സ് നൽകും. കൂടുതൽ വിവരങ്ങൾക്ക് :www.kittsedu.org. ഫോൺ: 0471-2329468, 2339178, 2329539, 9446329897.
ഭിന്നശേഷിക്കാർക്ക് സൗജന്യ പരിശീലനം
ഭാരത സർക്കാരിന്റെ തൊഴിൽ വകുപ്പിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സ്മാർട്ട്ഫോൺ അസംബ്ലിംഗ് ആൻഡ് സർവീസ് കോഴ്സിലേക്ക് 30 ദിവസത്തെ പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. കുറഞ്ഞത് 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൗജന്യമായി പ്രവേശനം നൽകും. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2530371, 8590516669, 8089201400.
ജർമ്മനിയിൽ നഴ്സ്: സ്പോട്ട് രജിസ്ട്രേഷൻ
സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജർമ്മനിയിലെ നഴ്സിങ് ഹോമുകളിലേയ്ക്കുള നഴ്സുമാരുടെ സ്പെഷ്യൽ റിക്രൂട്ട്മെന്റിന് നേരത്തേ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം. ഇതിനായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററിൽ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്) നവംബർ ഒന്നിനോ തിരുവനന്തപുരം സെന്ററിൽ (മേട്ടുക്കട ജംഗ്ഷൻ,തൈക്കാട്) നവംബർ 4 നോ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ നടപടികൾ രാവിലെ 10 ന് ആരംഭിക്കും. നഴ്സിംങിൽ ബിഎസ്സി/പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും വേണം. വിശദമായ സി.വി, പാസ്പോർട്ട്, ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ), നഴ്സിംഗ് രജിസ്ട്രേഷൻ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുളള മറ്റ് രേഖകൾ കൊണ്ടുവരണം. മുൻപ് അപേക്ഷ നൽകിയവരിൽ നിന്നും തിരഞ്ഞെടുത്തവർക്കുളള സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതിനൊപ്പം നടക്കും.
വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവർക്കും ജർമ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്കും (ഫാസ്റ്റ് ട്രാക്ക്) മുൻഗണനയുണ്ട്. പ്രായപരിധി 38 വയസ്സ്. അഭിമുഖം നവംബർ 13 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ. കൂടുതൽ വിവരങ്ങൾക്ക്: www.norkaroots.org, www.nifl.norkaroots.org, ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്).
സ്പോട്ട് അലോട്ട്മെന്റ് മാറ്റിവച്ചു
ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ നഴ്സിംഗ് പ്രോഗ്രാമുകളുടെ പ്രവേശന തീയതി ഒക്ടോബർ 30 വരെ നീട്ടിയതിനാൽ ഒക്ടോബർ 28 ന് എൽബിഎസ് ജില്ലാ കേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബി.എസ്സിനഴ്സിംഗ് കോഴ്സിന്റെ സ്പോട്ട് അലോട്ട്മെന്റ് മാറ്റിവച്ചു.
ഡെപ്യൂട്ടേഷൻ നിയമനം
കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (37400-79000), ഓഫീസ് അറ്റൻഡന്റ് (23000-50200) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കുന്നതാണ്. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട് – 1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന നവംബർ 23 വൈകുന്നേരം 5 മണിക്ക് മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ ലഭിക്കണം..
സീനിയർ പ്രോജക്ട് അസോസിയേറ്റ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജെനിറ്റിക്സ് വിഭാഗത്തിനു കീഴിലെ DBT നിദാൻ കേന്ദ്രയിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 45 വയസ്. മോളികുലാർ ടെക്നിക്കിൽ പ്രവർത്തിപരിചയമോ പരിശീലനമോ ലഭിച്ചവരും ലൈഫ് സയൻസിൽ പിഎച്ച്ഡി (DNA Isolation, PCR, Sanger sequencing, NGS, MLPA) ഉള്ളവരും ആയിരിക്കണം അപേക്ഷകർ. ബയോടെക്നോളജി അല്ലെങ്കിൽ ഹ്യൂമൻ ജെനെടിക്സിൽ പി.എച്ച്.ഡിയും മോളികുലർ ഡയഗ്നോസിസ് ഓഫ് ജെനെടിക് ഡിസോർഡറൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവും Bioinformatics Analysis of NGS data അഭികാമ്യം. പ്രതിമാസ വേതനം 42,000 രൂപ. കരാർ കാലാവധി ഒരു വർഷം. മേൽപറഞ്ഞ യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 8ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.tmc.kerala.gov.in, ഫോൺ: 0471 2528855, 2528055
എച്ച്.ഡി.സി ആൻഡ് ബി.എം പരീക്ഷാ ഫലം
സംസ്ഥാന സഹകരണ യൂണിയൻ 2024 ആഗസ്റ്റിൽ നടത്തിയ എച്ചി.ഡി.സി ആൻഡ് ബി.എം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ നവംബർ 23 വരെ സഹകരണ പരിശീലന കോളേജുകളിൽ സ്വീകരിക്കും. പരീക്ഷാ ഫലം www.scu.kerala.gov.in ൽ ലഭ്യമാണ്.
ഡെപ്യൂട്ടേഷൻ നിയമനം
കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ 2024 നവംബർ 1 മുതൽ നിലവിൽ വരുന്ന ഒരു ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. സമാന തസ്തികയിൽ 35600-75400 ശമ്പള സ്കെയിലിൽ ജോലി നോക്കുന്ന സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്ക് അപേക്ഷിക്കാം. ഓഫീസ് മേലധികാരി മുഖേന സമർപ്പിക്കുന്ന ജീവനക്കാരുടെ അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ, അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് കോമ്പൗണ്ട്, വെൺപാലവട്ടം, ആനയറ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ നവംബർ 10 ന് മുമ്പായി അയക്കണം. ഫോൺ: 0471 2743783.
പ്ലേസ്മെന്റ് ഡ്രൈവ്
തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ നവംബർ 2 ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്എസ്എൽസി / പ്ലസ്ടു / ഡിഗ്രിയും അതിനു മുകളിൽ യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ നവംബർ 1 ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി http://tinyurl.com/ycbhvzt3 ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471 2304577.
ഡ്രൈവർ കം അറ്റൻഡർ നിയമനം
തിരുവനന്തപുരം ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായി ഡ്രൈവർ കം അറ്റൻഡർമാരെ താത്കാലികമായി ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. നവംബർ 30 രാവിലെ 10.30 ന് തമ്പാനൂർ എസ്.എസ് കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വച്ചാണ് അഭിമുഖം. മോട്ടോർ വാഹനവകുപ്പ് നിഷ്കർഷിക്കുന്ന ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, അനുബന്ധ രേഖകളും, മുൻപരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആയതും ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖയുമായി രാവിലെ 10.30 നു മുൻപ് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2330736.
അംഗത്വം പുനഃസ്ഥാപിക്കാം
തിരുവനന്തപുരം ജില്ലാ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിലെ അംഗ തൊഴിലാളികളുടെ നഷ്ടപ്പെട്ട അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ഇളവ് കാലയളവ് അനുവദിച്ച് ഉത്തരവായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 2329516.
ക്വട്ടേഷൻ ക്ഷണിച്ചു
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിലേക്ക് ആയിരം ലാൻയാഡുകളും ഐ. ഡി. കാർഡിനുള്ള പ്ളാസ്റ്റിക് കെയ്സുകളും ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ലാൻയാഡുകളിൽ പ്രിന്റിംഗ് ഉൾപ്പെടെ ചെയ്തു നൽകണം. ക്വട്ടേഷനുകൾ വിശദവിവരങ്ങൾ സഹിതം നവംബർ 8ന് വൈകിട്ട് 5നകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ തപാൽ വിഭാഗത്തിൽ നേരിട്ടും എത്തിക്കാം. കവറിന് പുറത്ത് ഐ. ഡി കാർഡ് ലാൻയാഡ്, പ്ളാസ്റ്റിക് കെയ്സ് ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തണം.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കണം
2020-21 വർഷം, 2020 മാർച്ചിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിച്ച, www.dcescholarship.gov.in ലെ നോട്ടിഫിക്കേഷനിൽ കൊടുത്തിരിക്കുന്ന ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥികളുടെ സ്കോളർഷിപ്പ് തുക ബാങ്ക് അക്കൗണ്ടിലെ പിഴവ് മൂലം ക്രെഡിറ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. ആയതിനാൽ വിദ്യാർഥികളുടെ പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്. കോഡ്, രജിസ്ട്രേഷൻ ഐഡി/ എസ്.എസ്.എൽ.സി രജിസ്റ്റർ നമ്പർ എന്നീ വിവരങ്ങൾ അടിയന്തിരമായി രണ്ട് ദിവസത്തിനുള്ളിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം.
ഗസ്റ്റ് അദ്ധ്യാപക നിയമനം
കേരള സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക് ടാലി/ ഡി.സി.എഫ്.എ കോഴ്സ് പഠിപ്പിക്കുവാൻ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യത:- ബി.കോം ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എയും അല്ലെങ്കിൽ എം.കോം ഫസ്റ്റ് ക്ലാസ് ബിരുദവും ടാലി കോഴ്സും. പി.ജി.ഡി.സി.എ അദ്ധ്യാപന പരിചയം അഭികാമ്യം.
അപേക്ഷകർ യോഗ്യത, മുൻപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡാറ്റ എന്നിവ ഒക്ടോബർ 29ന് മുൻപായി തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ ഹാജരാക്കേണ്ടതാണ്. ഇ മെയിൽ: [email protected] എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം നടത്തുക. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ, ഫോൺ 0471-2560333 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
.
ഫ്രാഞ്ചൈസികൾക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക മേഖലയിലെ നൂതന കോഴ്സുകൾ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഫ്രാഞ്ചൈസികൾക്ക് തുടക്കമിട്ടത്. തൊഴിൽ നൈപുണ്യം വളർത്തി എടുക്കുന്നതിന് പ്രാപ്തമായതും നൂതന സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ കോഴ്സുകൾക്കാണ് പ്രമുഖ്യം നൽകുന്നത്. ഐ.ടി കോഴ്സുകൾക്കു പുറമെ ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ലോജിസ്റ്റിക്സ്, ഏവിയേഷൻ, ഹെൽത്ത് കെയർ എന്നി മേഖലകളിലെ കോഴ്സു്കളുടെ നടത്തിപ്പിനുമായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
താൽപര്യമുള്ള പരിശീലന കേന്ദ്രങ്ങൾ, വ്യക്തികൾക്ക് കൂടുതൽ വിവരങ്ങൾക്കായി www.lbscentre.kerala.gov.in സന്ദർശിക്കാം. കൂടാതെ 0471-2560333/6238553571 എന്നീ നമ്പറുകളിൽ നിന്നും [email protected] എന്ന ഇമെയിൽ മുഖേനയും വിശദാംശങ്ങൾ ലഭ്യമാകും. അപേക്ഷകൾ നിർദിഷ്ഠ മാതൃകയിൽ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15.
പരീക്ഷാഫലം
കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്
2024 സെപ്റ്റംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.ടെക്. (2020 സ്കീം – റെഗുലര്‍ – 2020
അഡ്മിഷന്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയ ത്തിനും 2024നവംബര്‍ 01 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. (www.keralauniverstiy.ac.in)
കേരളസര്‍വകലാശാല 2024 ഏപ്രിലില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി ലാംഗ്വേജ്
ആന്റ് ലിറ്ററേച്ചര്‍, എം.എസ്സി. ജ്യോഗ്രഫി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് 2024 നവംബര്‍ 01 ന് മുന്‍പ് www.slcm.keralauniverstiy.ac.in മുഖേന
ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍
(www.keralauniverstiy.ac.in)
പരീക്ഷ വിജ്ഞാപനം
കേരളസര്‍വകലാശാലയുടെ കമ്പൈന്‍ഡ് ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്. (2008 സ്കീം)
മേഴ്സിചാന്‍സ്, (2003 സ്കീം) ട്രാന്‍സിറ്ററി ആന്റ് പാര്‍ട്ട്ടൈം, ഒക്ടോബര്‍ 2024 പരീക്ഷ
വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.(www.keralauniverstiy.ac.in)
കേരളസര്‍വകലാശാല 2024 നവംബര്‍ 13 ന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ റഷ്യന്‍ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. www.keralauniverstiy.ac.in.
സീറ്റൊഴിവ്
കേരളസര്‍വകലാശാല തുടര്വിദ്യാഭ്യാസവ്യാപന കേന്ദ്രം നടത്തുന്ന പി.ജി.ഡിപ്ലോമ ഇന്‍
യോഗ തെറാപ്പി കോഴ്സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത : കേരളസര്‍വകലാശാല
അംഗീകരിച്ച ബിരുദം, കോഴ്സ് കാലാവധി : ഒരു വര്‍ഷം, ക്ലാസുകള്‍ : രാവിലെ 7 മുതല്‍ 9
വരെ, കോഴ്സ് ഫീസ് : ഞ.െ 19500 /, അപേക്ഷ ഫീസ് : 100/ രൂപ, അവസാന തീയതി : 2024 ഒക്ടോബര്‍31, ഉയര്‍ന്ന പ്രായപരിധി ഇല്ല. കേരളസര്‍വകലാശാല വെബ്സൈറ്റ് (www.keralauniverstiy.ac.in) നിന്നും
Home page-Academic-Cetnres-Cetnre for Adult Continuing Education and Extension page നിന്നും
അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. SBI യില്‍ A/c. No 57002299878 ല്‍ Rs. 100/ രൂപ
അടച്ച രസീതും മാര്‍ക്ക് ലിസ്റ്റുകളുടേയും സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പും സഹിതം പി.എം.ജി.ജംഗ്ഷനിലുള്ള സ്റ്റുഡന്റ്സ് സെന്റര്‍ ക്യാമ്പസിലെ CACEE ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍ : 0471 2302523.
താത്ക്കാലിക മോപ്-അപ്പ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ ഗവൺമെന്റ് നഴ്സിംഗ് കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ നഴ്സിംഗ് കോളേജുകളിലെയും 2024-25 ലെ നഴ്സിംഗ് കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള ഓൺലൈൻ താത്ക്കാലിക മോപ്-അപ്പ് അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മോപ് അപ് അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇമെയിൽ ([email protected]) മുഖേന പ്രസ്തുത പരാതികൾ ഒക്ടോബർ 24, 2.00 PM നു മുമ്പായി അറിയിക്കേണ്ടതാണ്. സാധുവായ പരാതികൾ പരിഗണിച്ചശേഷമുള്ള അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് ഒക്ടോബർ 24 ന് പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ നിന്ന് പെൻഷൻ ലഭ്യമായി കൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കളും ഡിസംബർ 31 നു മമ്പായി ക്ഷേമനിധി കാര്യലയത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് അയച്ചു നൽകേണ്ടതാണെന്ന് സെക്രട്ടറി ആന്റ് ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു.
സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം
ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് ഡിഗ്രിതല പി.എസ്.സി പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നവംബർ 20 ന് ആരംഭിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒബിസി/ഒഇസി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി/ പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പന്റ് ലഭിക്കും.
അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം നവംബർ 18 ന് 5 മണിക്ക് മുൻപ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപക്ഷാ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 0484-2623304.
സർട്ടിഫിക്കറ്റ് കോഴ്സ്
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്.ആർ.പി) സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി/തത്തുല്യ കോഴ്സും ഐ.ടി.ഐ ൽ (മെഷിനിസ്റ്റ്, ഫിറ്റർ, പ്ലാസ്റ്റിക് പ്രൊസസ്സിംഗ് ഓപ്പറേറ്റർ, ഫൗണ്ടറി മാൻ, ടൂൾ ആൻഡ് ഡൈ മേക്കർ (ജിഗ്സ് ആൻഡ് ഫിക്സ്ച്ചേർസ്), ടൂൾ ആൻഡ് ഡൈ മേക്കർ (ഡൈസ് ആൻഡ് മോൾഡ്) എന്നീ ട്രേഡുകളിൽ ഒന്ന് പാസ് ആയവരോ റ്റി.എച്ച്.എസ്.എൽ.സി ൽ ഫിറ്റിംഗ്/കാർപെന്ററി/ടാർണിംഗ് ട്രേഡ് എന്നിവയിൽ ഒന്ന് പാസായവരോ ആയിരിക്കണം. അപേക്ഷ ഫോം 60 രൂപ (എസ്.എസി, എസ്.ടി വിഭാഗക്കാർക്ക് 30 രൂപ) നിരക്കിൽ സെൻട്രൽ പോളിടെക്നിക് കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 7ന് വൈകിട്ട് നാല് മണി വരെ. കൂടുതൽ വിവരങ്ങൾക്ക്: www.cpt.ac.in, ഫോൺ: 0471 2360391, 9744328621
വാക് ഇന്‍ ഇന്റര്‍വ്യൂ
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ സയന്‍സ് പാര്‍ക്കുകളിലെ എന്‍ജിനിയര്‍ തസ്തികകളില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നവംബര്‍ 2 രാവിലെ 11 നാണ് ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kscste.kerala.gov.in .
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ജൂലൈയില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.ടെക്. (2018 സ്കീം) പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2024 നവംബര്‍ 1 ന് നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ www.keralauniverstiy.ac.in
ടൈംടേബിള്‍
കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.ടെക്. (റെഗുലര്‍ – 2022 അഡ്മിഷന്, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷന് – 2020 സ്കീം) ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബ്രാഞ്ചുകളുടെ പ്രാക്ടിക്കല്‍ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (www.keralauniverstiy.ac.in)
കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ കമ്പൈന്‍ഡ് ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്. (2018 സ്കീം), സെപ്റ്റംബര്‍ 2024 പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (www.keralauniverstiy.ac.in)
ഹാള്‍ടിക്കറ്റ്
കേരളസര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മനോന്മണീയം സുന്ദരനാര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ദ്രവീഡിയന്‍ കള്‍ച്ചറല്‍ സ്റ്റഡീസ് 2024 ആഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെ തുടര്‍ന്നുവരുന്ന മൂന്ന് മാസത്തെ ഫംഗ്ഷണല്‍ തമിഴ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ എഴുത്തുപരീക്ഷ 2024 നവംബര്‍ 2 ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. ഈ കോഴ്സ് പൂര്‍ത്തീകരിച്ച് പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് അവരവരുടെ വിവരങ്ങള്‍ പൂരിപ്പിച്ച് Dr. Jeyakrishnan P., Professor, Department of Tamil & Hon.Director, MSICDCS, Universtiy of Kerala, Kariavattom, Thriuvananthapuram, Pin – 695581 എന്ന വിലാസത്തില്‍ 2024 ഒക്ടോബര്‍ 28 നകം അയക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക്: 04712308919, 04712308840.
എല്‍.എല്‍.ബി.: കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024 അധ്യയന വര്‍ഷത്തെ ഇന്റെഗ്രേറ്റഡ് പഞ്ചവത്സര, ത്രിവത്സര എല്‍.എല്‍.ബി. കോഴ്സ് പ്രവേശനത്തിനുള്ള സ്പോര്‍ട്സ് ക്വാട്ട താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.cee.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍: 0471 2525300.
എം.ഫാം പ്രവേശനം: പ്രൊഫൈല്‍ പരിശോധിക്കാന്‍ അവസരം
കേരളത്തിലെ വിവിധ സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലെയും സ്വാശ്രയ ഫാര്‍മസി കോളേജുകളിലെയും ലഭ്യമായ സീറ്റുകളില്‍ 202425 അധ്യയന വര്‍ഷത്തെ എം.ഫാം കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയില്‍ നല്കിയ വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള അവസരം www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഫോണ്‍: 0471 2525300.
അപേക്ഷ ക്ഷണിച്ചു
സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ ലക്ചറര്‍, ലക്ചറര്‍/ ട്യൂട്ടര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. 30നകം അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക്: 0471 2302400, 9446460394.
പ്രൊപ്പോസലുകള്‍ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 2023-24, 2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്തു റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കുന്നതിനും അതോടൊപ്പം കരാറില്‍ ഏര്‍പ്പെടുന്ന തീയതി മുതല്‍ ബോര്‍ഡിന്റെ ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും തുടര്‍ പ്രവര്‍ത്തികള്‍ക്കുമായി അംഗീകൃത സി എ ഓഡിറ്റ് സ്ഥാപനങ്ങളില്‍നിന്നും പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. പ്രൊപ്പോസല്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 30 വൈകിട്ട് 3 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ ഓഫീസില്‍ നേരിട്ട് എത്തിയോ 04712448093 എന്ന നമ്പറിലോ ബന്ധപ്പെടാം.
ഡെപ്യുട്ടേഷന് നിയമനം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ ഹെല്‍പ്പര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യുട്ടേഷന് അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അതേ തസ്തികയില്‍ / സമാന തസ്തികയില്‍ (ഓഫീസ് അറ്റന്‍ഡന്റ്) സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 12. വിശദവിവരങ്ങള്‍ക്ക്: www.keralabiodiverstiy.org .
പ്രതികരിക്കാൻ ഇവിടെ എഴുതുക: