തിരുവനന്തപുരം : സംസ്കാർ ഭാരതി കെആർ പുരം സമിതി ഏർപ്പെടുത്തിയ ഈ വർഷത്തെ വാല്മീകി കീർത്തി പുരസ്കാരത്തിന് ഡോ. ഇന്ദിര പറക്കാട്ട് അർഹയായി. ആദ്ധ്യാത്മികവും വൈജ്ഞാനികവുമായ രംഗത്തെ പ്രവർത്തന മികവിലാണ് പുരസ്കാരം സമർപ്പിക്കുന്നത്.
സെൻട്രൽ സംസ്കൃത യൂനിവേഴ്സിറ്റി റിട്ട. പ്രൊഫസറാണ് ഡോ. ഇന്ദിര പറക്കാട്ട് കൂടാതെ അവർ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ് കൂടിയാണ്. സംസ്കൃതത്തിൽ-നിബന്ധ കുസുമാവലി, അലങ്കാര സമീക്ഷ, സൗന്ദര്യ മീമാംസ, ഉത്തരരാമചരിതം, അംഗിരസ വിവേചനം, ശ്രീചിൻഹ കാവ്യവിമർശഃ എന്നിവയാണ് ഗ്രന്ഥങ്ങൾ. മലയാളത്തിൽ, പരാശക്തി മാഹാത്മ്യം, രാമായണരാമം, ഭഗവത്ഗുരുദർശനം, ദേവീമാഹാത്മ്യ, സ്ത്രോഷ്ട-അഷ്ടകം എന്നിവയാണ് കൃതികൾ.
ഇതിനു പുറമെ സംസ്കൃതത്തിലും ഇംഗ്ലീഷിലുമായി 40ലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം ആനുകാലികങ്ങളിലും മാസികകളിലും ഒന്നിലധികം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ വേദങ്ങൾ, ഉപനിഷത്തുകൾ, മഹാഭാരതം, രാമായണം, ഭാഗവതം എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങളും ഭക്തപ്രിയ തുടങ്ങിയ വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ച ഗീത, പുരാണങ്ങളും
ജ്യോതിഷരത്ന, ശ്രീ അയ്യപ്പൻ വിവിധ ക്ഷേത്ര മാസികകളിലും ഡോ. ഇന്ദിര ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കൂടാതെ ശ്രേഷ്ഠ ഭാരതം ടിവി ഷോയുടെ വിധികർത്താവ് , അഖിലേന്ത്യാ സംസ്കൃത നാടക മത്സരത്തിന്റെ വിധി കർത്താവ് എന്ന നിലകളിൽ പ്രശസ്തയാണ് ഡേ.ഇന്ദിര പറക്കാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: