കൊച്ചി: പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കുന്നതിനായി എല്ലാവരും വേദിയില്‍ നിന്ന് സദസിലേക്ക് ഇറങ്ങിയപ്പോള്‍ കേന്ദ്രമന്ത്രി ഇരുന്ന കസേര അദ്ദേഹം സ്വയം താഴേക്ക് എടുത്തുകൊണ്ടുവന്നു. ഈ സമയം മുന്നിലിരുന്ന നിയമനം ലഭിച്ചവര്‍ എഴുന്നേറ്റ് മാറാന്‍ ശ്രമിച്ചെങ്കിലും കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്റെ അടുത്ത് തന്നെ വിളിച്ചിരുത്തി. അവര്‍ക്കൊപ്പം കസേരയിട്ട് ഇരുന്നാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. ഇതിന് ശേഷം നിയമനം ലഭിച്ചവര്‍ക്കൊപ്പവും തപാല്‍ വകുപ്പ് ജീവനക്കാര്‍ക്കൊപ്പവും ഫോട്ടോകള്‍ എടുത്തു. ഫോട്ടോയ്‌ക്ക് പോസ് ചെയ്യാന്‍ വേണ്ട നിര്‍ദേശങ്ങളും അദ്ദേഹം തന്നെയാണ് എല്ലാവര്‍ക്കും നല്‍കിയത്. പിന്നീട് സദസിനൊപ്പവും രണ്ട് വശങ്ങളില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷമാണ് കേന്ദ്രമന്ത്രി മടങ്ങിയത്.
യോഗത്തില്‍ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ സയീദ് റഷീദ്, പോസ്റ്റല്‍ സര്‍വീസസ് ഡയറക്ടര്‍ ഗിരി എന്നിവര്‍ സംസാരിച്ചു. തപാല്‍ വകുപ്പ്, റെയില്‍വേ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലേക്കാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരത്തും റോസ്ഗര്‍ മേള നടന്നു. കേന്ദ്ര ഭക്ഷ്യസംസ്‌കരണവകുപ്പ് മന്ത്രി ചിരാഗ് പാസ്വാന്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക