മലപ്പുറം : ഭൂമിക്കടിയില്‍ ഉഗ്ര ശബ്ദം കേട്ട് പരിഭ്രാന്തരായി നാട്ടുകാര്‍. പോത്തുകല്ല് , ആനക്കല്‍ എസ് ടി കോളനി ഭാഗങ്ങളില്‍ ആണ് ശബ്ദം കേട്ടത്.
ഒരു കിലോമീറ്റര്‍ അകലെ വരെ ശ്ബ്ദം കേട്ടു. വില്ലേജ് ഓഫീസര്‍ എത്തി പരിശോധന നടത്തി.
ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് പ്രാഥമിക വിലയിരുത്തല്‍. ജനങ്ങള്‍ വീടുകള്‍ക്ക് പുറത്തിറങ്ങി നിന്നു.താമസക്കാരെ സ്ഥലത്ത് നിന്ന് ബന്ധുവീടുകളിലേക്ക് പഞ്ചായത്ത് അധികൃതര്‍ മാറ്റി.ബാക്കിയുള്ളവരെ സമീപത്തെ സ്കൂളിലേക്കും മാറ്റാനാണ് തീരുമാനം.
രണ്ടു തവണ ശബ്ദമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് വീടിനും മുറ്റത്തും വിള്ളലുണ്ടായിട്ടുണ്ട്. ക്വാറികളിലും മറ്റും പാറ പൊട്ടിക്കുന്നതു പോലെയുള്ള ശബ്ദമുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനു ശേഷം ചെറിയ ശബ്ദങ്ങളുമുണ്ടായി. ബുധനാഴ്ച രാവിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: