കോഴിക്കോട്: ബാലുശ്ശേരി കോക്കല്ലൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കും ബന്ധു ആണ്‍കുട്ടിക്കും നേരെ സദാചാര ഗുണ്ടായിസം ഉണ്ടായ കേസില്‍ ഏഴു പേരെ പ്രതികളാക്കി ബാലുശ്ശേരി പൊലീസ് കേസെടുത്തു. രതീഷ്, വിപിന്‍ലാല്‍ കണ്ടാലറിയാവുന്ന മറ്റു അഞ്ചുപേര്‍ എന്നിവരെ പ്രതികളാക്കിയാണ് സംഘം ചേര്‍ന്ന് മര്‍ദിച്ചതിന് പൊലീസ് കേസെടുത്തത്. സ്‌കൂളിന്റെ പിടിഎ മുന്‍ പ്രസിഡന്റാണ് രതീഷ്.
കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട ശേഷം ബസ് സ്‌റ്റോപ്പിന് സമീപം സംസാരിച്ചു നില്‍ക്കുകയായിരുന്ന കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കും അടുത്ത ബന്ധുവായ ഇരുപതുകാരനും നേരെയായിരുന്നു സദാചാര ഗുണ്ടകള്‍ ആക്രമണം അഴിച്ചു വിട്ടത്. ഇവര്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത സംഘം ആദ്യം അസഭ്യം പറയുകയും പിന്നീട് ആണ്‍കുട്ടിയെ മര്‍ദിക്കുകയുമായിരുന്നു.
ക്രൂരമായ മര്‍ദനമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. ഇന്നലെ രാത്രി തന്നെ പെണ്‍കുട്ടിയുടെ വിശദമൊഴി രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക