റായ്ബറേലി: ‘മുടിവെട്ടുന്നയാളുടെ മുടി ആരു വെട്ടും?’ ഇന്ത്യയുടെ പ്രതിപക്ഷ നേതാവിന് എത്രയാലോചിച്ചിട്ടും അതു പിടികിട്ടിയില്ല. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ തന്റെ പതിവു പൊളിറ്റിക്കല്ഡ്രാമയുടെ ഭാഗമായി പാഞ്ഞു കയറിയപ്പോള്‍ രാഹുല്‍ ഒരു ബാര്ബറോടുതന്നെ നേരിട്ടു ചോദിച്ചു. ‘ഒരാള്‍ക്ക് മുടിവെട്ടിയാല്‍ എത്ര രൂപ കിട്ടും?, നിങ്ങള്‍ക്ക് മുടിവെട്ടുന്നതാരാണ്?’
ഏതായാലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മുടിവെട്ടാനും താടി ട്രിം ചെയ്യാനും തന്റെ കടയില്‍ കയറിയതു കൊണ്ട് ലാല്‍ഗഞ്ചിലെ ന്യൂ മുംബാ ദേവി ഹെയര്‍ കട്ടിംഗ് സലൂണിന്റെ ഉടമ മിഥുന് കുമാറിന് ഒരു ഗുണമുണ്ടായി. മുടിവെട്ടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു, നേരത്തെ 10 പേര് വന്നിടത്ത് ഇപ്പോള്‍ ശരാശരി 15 ആയി.
മിഥുന് കുമാറിന്റെ ജോലി സമയത്തെക്കുറിച്ചും എവിടെ നിന്നാണ് ഈ കഴിവുകള്‍ നേടിയതെന്നും കടയ്ക്ക് എത്ര വാടക നല്കുമെന്നുമൊക്കെ രാഹുല്‍ഗാന്ധി ചോദിച്ചറിഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഓരോ ദരിദ്ര കുടുംബത്തിനും പ്രതിവര്‍ഷം 1 ലക്ഷം രൂപ ലഭിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് നേതാവ് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: