Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വധിക്കപ്പെടാനായി ഹെസ്ബുള്ളയ്‌ക്ക് മറ്റൊരു നേതാവ്- നെയിം കാസെം; ഈ ഭീകരസംഘടനയുടെ ഏറ്റവും ആയുസ്സ് കുറഞ്ഞ നേതാവായിരിക്കും നെയിം കാസെമെന്ന് ഇസ്രയേല്‍

ഹെസ്ബുള്ള എന്ന ഭീകരസംഘടനയുടെ നേതാവായ ഹസ്സന്‍ നസ്റുള്ള വധിക്കപ്പെട്ട ശേഷം പുതിയ നേതാവായി നെയിം കാസെമിനെ തെരഞ്ഞെടുത്തു. ഹെസ്ബുള്ള എന്ന ഭീകരസംഘടനയില്‍ ഏറ്റവും ആയുസ്സുകുറഞ്ഞ നേതാവായിരിക്കും നെയിം കാസെമെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ അവരുടെ സമൂഹമാധ്യമപേജില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2024, 09:46 pm IST
inWorld
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (ഇടത്ത്) ഹെസ്ബുള്ള എന്ന ഭീകരസംഘടനയുടെ പുതിയ നേതാവ് 71 വയസ്സായ നെയിം കാസെം (വലത്ത്)

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (ഇടത്ത്) ഹെസ്ബുള്ള എന്ന ഭീകരസംഘടനയുടെ പുതിയ നേതാവ് 71 വയസ്സായ നെയിം കാസെം (വലത്ത്)

ജെറുസലെം:  ഹെസ്ബുള്ള എന്ന ഭീകരസംഘടനയുടെ നേതാവായ ഹസ്സന്‍ നസ്റുള്ള വധിക്കപ്പെട്ട ശേഷം പുതിയ നേതാവായി നെയിം കാസെമിനെ തെരഞ്ഞെടുത്തു. ഹെസ്ബുള്ള എന്ന ഭീകരസംഘടനയില്‍ ഏറ്റവും ആയുസ്സുകുറഞ്ഞ നേതാവായിരിക്കും നെയിം കാസെമെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ അവരുടെ സമൂഹമാധ്യമപേജില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി ഭീകരസംഘടനയായ ഹമാസ്, ഹെസ്ബുള്ള എന്നിവയുടെ നേതാക്കള്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ക്ക് നേതൃസ്ഥാനം നല്‍കാന്‍ പോലും ഇവര്‍ ഭയപ്പെട്ടിരുന്നു. അത്രയ്‌ക്ക് കൃത്യതയോടെ ഈ നേതാക്കളെ കണ്ടെത്തി വധിക്കുക വഴി ഭീകരസംഘടനകളുടെ മനോവീര്യം കെടുത്തുക എന്ന യുദ്ധതന്ത്രമായിരുന്നു ഇസ്രയേല്‍ അവരുടെ ചാരസംഘടനയായ മൊസ്സാദ് വഴി നടത്തിയിരുന്നത്. എന്നാല്‍ സംഘടനയ്‌ക്ക് മനോവീര്യം നഷ്ടപ്പെട്ടിട്ടില്ലെന്ന് കാണിക്കാനാണ് പുതിയൊരു നേതാവിനെ തെരഞ്ഞെടുത്തതായി ഹെസ്ബുള്ള പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷെ 71 വയസ്സായ നെയിം കാസെം എന്ന നേതാവ് പേരിനു മാത്രമുള്ള ഒരു നേതാവാണെന്ന് കരുതുന്നു. ഇത്രയും പ്രായമായ ഒരാള്‍ക്ക് എങ്ങിനെയാണ് സംഘടനയെ നയിക്കാന്‍ കഴിയുക എന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

ലെബനനിലെ തെക്കന്‍ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഹസ്സന്‍ നസ്റുള്ള വധിക്കപ്പെട്ടത്. ഒരു ബലപ്പെടുത്തിയ സിമന്‍റ് ചുമരുകളുള്ള തുരങ്കത്തില്‍ ഒളിച്ചുകഴിയുകയായിരുന്ന ഹസ്സന്‍ നസ്റുള്ളയെ തുരങ്കങ്ങളെ തുളച്ച് ഉള്ളില്‍ കടന്ന് സ്ഫോടനം നടത്താന്‍ ശേഷിയുള്ള ബ്ലു-109 എന്ന യുഎസ് നിര്‍മ്മിതമായ ബോംബാണ് ഇസ്രയേല്‍ ഉപയോഗിച്ചത്. ഹസ്സന്‍ നസ്റുള്ള ഒളിച്ചിരിക്കുന്ന രഹസ്യസങ്കേതം ഇസ്രയേലിന്റെ ചാരസംഘടനയായ മൊസ്സാദ് കൃത്യമായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ആക്രമണം. ബ്ലു-109 എന്ന യുഎസ് നിര്‍മ്മിതമായ ബോംബിനൊപ്പം ജെഡിഎഎം എന്ന ലക്ഷ്യസ്ഥാനത്തേക്ക് ബോംബിനെ എത്തിക്കാനായി വഴികാട്ടുന്ന ഉപകരണം കൂടി ഘടിപ്പിച്ചതിനാല്‍ തുരങ്കത്തിനുള്ളില്‍ ചലിക്കുന്ന രൂപത്തെ തിരിച്ചറിഞ്ഞ ശേഷം ബോംബ് പൊട്ടിത്തെറിച്ചു. ബോംബ് സ്ഫോടനം നിറച്ച പൊടിപടലങ്ങളും അന്തരീക്ഷത്തിലെ വിഷാംശവും ശ്വസിച്ചാണ് ഹസ്സന്‍ നസ്റുള്ള കൊല്ലപ്പെട്ടത്. അധികം കേടുപാടുകള്‍ പറ്റാത്ത ശരീരം പിന്നീട് രഹസ്യസങ്കേതത്തില്‍ നിന്നും പുറത്തെടുത്തിരുന്നു. ഹസ്സന്‍ നസ്റുള്ളയാണ് വധിക്കപ്പെട്ടതെന്ന് ലോകത്തെ മനസ്സിലാക്കിക്കൊടുക്കാനായിരുന്നു ഇങ്ങിനെയുടെ വധിക്കല്‍ രീതി ഇസ്രയേല്‍ നടപ്പാക്കിയത്. മുഖം തിരിച്ചറിഞ്ഞില്ലെങ്കില്‍ ഈ ഭീകരവാദി വധിക്കപ്പെട്ടിട്ടില്ലെന്ന് ഹെസ്ബുള്ളയ്‌ക്ക് അവസരം ലഭിക്കും. അത് ഒഴിവാക്കാനാണ് ഭീകരവാദിയുടെ മുഖമോ ശരീരമോ ചിതറാത്ത രീതിയിലുള്ള വധരീതി നടപ്പാക്കിയത്. പണ്ട് അമേരിക്ക ഒസാമ ബിന്‍ ലാദനെ വധിച്ചതും മുഖം തിരിച്ചറിയാന്‍ പാകത്തില്‍ ബാക്കിവെച്ചാണ്.

ഹെസ്ബുള്ളയ്‌ക്ക് പുതിയ നേതാവെത്തി എന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇസ്രയേല്‍ സര്‍ക്കാരിന്റെ സമൂഹമാധ്യമപേജില്‍ ഒരു സന്ദേശം പങ്കുവെച്ചിരുന്നു. “ഹെസ്ബുള്ളയുടെ നേതാവ് എന്ന നിലയില്‍ ഒരു പക്ഷെ ഏറ്റവും കുറഞ്ഞ ആയുസ്സുള്ള നേതാവായിരിക്കും ഇദ്ദേഹം. ഹസ്സന്‍ നസ്രുള്ള, ഹാഷിം സഫിയെദ്ദീന്‍ എന്നീ നേതാക്കളുടെ പ്രവര്‍ത്തനരീതിയാണ് പിന്തുടരുന്നതെങ്കില്‍ അതേ ഗതിയായിരിക്കും നെയിം കാസെമിനും ഉണ്ടാവുക. ഒരു സായുധസംഘടന എന്ന രീതി പിന്തുടരുകയാണെങ്കില്‍ ലെബനനിലെ ഹെസ്ബുള്ള എന്ന ഭീകരസംഘടനയെ തകര്‍ക്കുക മാത്രമേ പോംവഴിയുള്ളൂ.”. ഈ സന്ദേശത്തിലൂടെ ഭീകരവാദപ്രവര്‍ത്തനമാണ് തൊഴിലായി തുടരുന്നതെങ്കില്‍ പുതിയ ഹെസ്ബുള്ള നേതാവ് നെയിം കാസെമിനെയും അതിവേഗം വധിക്കുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. അതായത് ഇറാന്‍, ഇറാന്‍ പോറ്റിവളര്‍ത്തുന്ന ഹമാസ്, ഹെസ്ബുള്ള, ഹൂതി എന്നിവയെ തകര്‍ത്തു തരിപ്പണമാക്കി അടിവേരറുക്കുക എന്നതുതന്നെയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന സൂചനയാണ് നല്‍കുന്നത്. അതല്ലാതെ സമാധാനത്തോടെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് തന്നെയാണ് ഇസ്രയേലിന്റെ നിലപാട്.

 

 

 

Tags: IsraelLebanonIsraelattackNaimQassemHezbollahleaderBenjaminNatenyahu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാനദുരന്തം ഒഴിവാക്കി ഇന്ത്യൻ പൈലറ്റിന്റെ ധീരത; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ പുരസ്കാരം

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

India

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

Kerala

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

പുതിയ വാര്‍ത്തകള്‍

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.