തിരുവനന്തപുരം: തന്റെയും മുന്‍മന്ത്രി ആന്റണി രാജുവിന്റെയും ഫോണ്‍ പിടിച്ചെടുത്തു പരിശോധിക്കണമെന്നും കോഴ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് എന്‍സിപിയിലെ കുട്ടനാട് എംഎല്‍എ തോമസ്കെ. തോമസ് രംഗത്ത് വന്നിട്ടും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ കണ്ടു ഈ ആവശ്യം ഉന്നയിക്കാന്‍ തോമസ് കെ തോമസ് ശ്രമിച്ചെങ്കിലും അനുമതി കൊടുത്തില്ല. തോമസ് കെ തോമസിനെ മന്ത്രിയാക്കാതിരിക്കാന്‍ 100 കോടിയുടെ കഥ ഒരു പ്രമുഖ പത്രം വഴി പുറത്തുവിട്ടെങ്കിലും അത് പാര്‍ട്ടി വിശ്വാസത്തില്‍ എടുത്തിട്ടില്ല. തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം മുടക്കുകയും അതുവഴി എന്‍സിപിയെ ഒതുക്കുകയുമായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യം എന്നാണ് അറിയുന്നത്.അതിനപ്പുറം ഇക്കാര്യത്തില്‍ ഒരു അന്വേഷണത്തിന് ഉള്ള പ്രാധാന്യം മുഖ്യമന്ത്രി കല്‍പ്പിക്കുന്നില്ല. തോമസ് കെ തോമസിനെ നേരില്‍ കണ്ടാല്‍ ഇക്കാര്യം വിശദീകരിക്കേണ്ടിവരും എന്നതിനാലാണ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നത്.എന്‍സിപിയെ തൃപ്തിപ്പെടുത്താന്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ തന്നെ അത് അതിനേക്കാള്‍ വലിയ കുരുക്കാവുമെന്ന് മുഖ്യമന്ത്രി ഭയക്കുന്നു. സാമ്പത്തിക ഇടപാട് ആയതിനാല്‍ സംസ്ഥാന പോലീസിന്റെ അന്വേഷണംപ്രഖ്യാപിച്ചാല് ഇന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇടപെടാന്‍ കഴിയും. ഇത് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ കുരുക്കാകുമെന്ന് വ്യക്തമാണ്. ഒരു പ്രമുഖ പത്രം തുറന്നുവിട്ട ഈ ഭൂതത്തെ അവര്‍ തന്നെ അവര്‍ തന്നെ കുപ്പിയില്‍ കയറ്റട്ടെ എന്നാണ് ഒരു നേതാവ് ഇതേക്കുറിച്ച് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: