Kerala

പി പി ദിവ്യയെ പ്രോസിക്യൂട്ട് ചെയ്യണം, നിയമത്തിന് അതീതരാണെ കമ്മ്യൂണിസ്റ്റുകാരുടെ ധാരണ മാറണം- രാജീവ് ചന്ദ്രശേഖര്‍

അഭിമാനിയും കഠിനാധ്വാനിയുമായ നവീന്‍ബാബുവിനെ അപമാനിക്കുകയും വേട്ടയാടുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തു

Published by

തിരുവനന്തപുരം: എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് മുന്‍ കേന്ദ്ര സഹ മന്ത്രിയും ബി ജെ പി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍. അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കുറ്റങ്ങളും നിയമ ലംഘനങ്ങളും നടത്തിയ കേരള മാര്‍ക്‌സിസ്റ്റ് ഗുണ്ടയാണ് പി പി ദിവ്യ.

തങ്ങള്‍ നിയമത്തിന് അതീതരാണെന്നും നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തങ്ങള്‍ക്ക് കഴിയുമെന്നുമുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ ധാരണ മാറണം. നിയമത്തിന്റെ പൂര്‍ണവും വ്യക്തവുമായ പ്രയോഗത്തിലൂടെ അത് മാറ്റാന്‍ കഴിയുമെന്നും രാജീവ് ചന്ദ്രശേഖര്‍ സമൂഹ മാധ്യമ അക്കൗണ്ടായ എക്‌സില്‍ കുറിച്ചു.

അഭിമാനിയും കഠിനാധ്വാനിയുമായ നവീന്‍ബാബുവിനെ അപമാനിക്കുകയും വേട്ടയാടുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ കുടുംബത്തെ എന്നെന്നേക്കുമായി തകര്‍ക്കുകയാണ് പി പി ദിവ്യചെയ്തത്. ആ കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കും നീതി ലഭിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക