കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലെ മുന്‍കൂർ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള വിധിപകർപ്പിൽ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യക്കെതിരെ രൂക്ഷ വിമർശനം. എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ദിവ്യ ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു. പ്രത്യാഘാതം മനസിലാക്കിയായിരുന്നു ദിവ്യയുടെ പ്രസംഗമെന്നും യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ ക്ഷണിക്കാതെയാണ് വന്നതെന്ന വാദം കോടതി അംഗീകരിച്ചു.
നവീന്‍ ബാബുവിനെതിരായ ദിവ്യയുടെ പ്രസംഗം ആസൂത്രിതമാണെന്നും ഉത്തരവില്‍ പറയുന്നു. പ്രസംഗം ആത്മഹത്യയ്‌ക്ക് പ്രേരണയായി. നവിന്റെ പത്തനംതിട്ടയിലെ വീട്ടിലും വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചു. ഇതിലൂടെ ദുരുദേശം വ്യക്തമാണ്. ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശം നല്‍കും. സാധാരണ ജാമ്യത്തിന് പോലും അര്‍ഹതയില്ല. മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള കേസ് അല്ല ഇതെന്നും കോടതി ചൂണ്ടികാട്ടി. അപക്വമായ നടപടിയാണ് നവീന്‍ ബാബുവിനെതിരെ പി.പി ദിവ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന പി.പി ദിവ്യയുടെ വാദം തള്ളിയത്.
38 പേജുള്ള വിധിപകര്‍പ്പാണ് കോടതിയുടേത്. പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതി രാഷ്‌ട്രീയ സ്വാധീനം ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനുള്ള പരിഗണന അര്‍ഹിക്കുന്നില്ലെന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.
ഏതു ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയില്‍ അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ കോടതിയില്‍ എതിര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: