സന്യാസിമാരുടെ പേരും ചിത്രങ്ങളും തെറ്റായ രീതിയിൽ ചിത്രീകരിക്കുന്ന നിർമ്മാതാക്കൾ, സംവിധായകർ, നടന്മാർ, നടിമാർ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കും.സിനിമകളിലും ടിവി സീരിയലുകളിലും ബോധപൂർവ്വം സന്യാസിമാരെ പരിഹസിക്കുന്നതിനെതിരെ അഖില ഭാരതീയ അഖാഡ പരിഷത്ത്.അഖാഡപരിഷത്ത് ഇത്തരം വ്യക്തികൾക്കെതിരെ കോടതിയിൽ ഹർജി നൽകും.എബിഎപിയുടെ പ്രസിഡൻ്റ് ശ്രീമഹന്ത് രവീന്ദ്ര പുരി പറഞ്ഞു.
യാതൊരു പാരമ്പര്യവുമില്ലാതെ കാവി വസ്ത്രം ധരിച്ച് സന്യാസിമാരായി അഭിനയിക്കുന്നവർക്കെതിരെ അവരുടെ വിവരങ്ങൾ ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിനും പോലീസ് ഓഫീസർക്കും നൽകി നടപടിയെടുക്കും.കാവി വസ്ത്രം ധരിച്ച് പ്ലോട്ടുകൾ, വീടുകൾ, ഭൂമി എന്നിവ കൈവശം വയ്‌ക്കുന്നവരെയും അഖാഡ പരിഷത്ത് തിരിച്ചറിയുന്നുണ്ട് .“അത്തരക്കാർ ഏതെങ്കിലും അഖാഡയുമായോ മഠവുമായോ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ, അവരുടെ മഠത്തിന്റെയോ അഖാരകളുടെയോ തലവനോട്, അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനും ആവശ്യമെങ്കിൽ അവരെ പുറത്താക്കാനും ആവശ്യപ്പെടും” ശ്രീമഹന്ത് രവീന്ദ്ര പുരി പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: