കൊച്ചി : സിനിമാ മേഖലയില്‍ നിയമ നിര്‍മാണം നടത്താനുളള നടപടികള്‍ ആരംഭിച്ചെന്ന് സര്‍ക്കാര്‍. സിനിമ കോണ്‍ക്ലേവ് ഉടന്‍ നടത്തുമെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര സ്വഭാവമുള്ള 40 മൊഴികളുണ്ട്. ഇതില്‍ 26 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സിനിമ മേഖലയിലെ നിയമനിര്‍മ്മാണത്തിനായി സാംസ്കാരിക വകുപ്പ് നിയമവകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക നിയമമാണ് ആലോചനയിലുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സിനിമ കോണ്‍ക്ലേവില്‍ 300 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര സ്വഭാവുമുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയത് 26 എഫ്ഐആറുകളില്‍ 18 കേസുകളില്‍ പ്രതികളുടെ പേരുകളില്ല. അവരെ കണ്ടെത്താനുള്ള ശ്രമം പ്രത്യേക സംഘം നടത്തുന്നുണ്ടെന്നും കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: