കോട്ടയം: തിരുവല്ല -കായംകുളം സംസ്ഥാന പാതയില്‍ മരം കടപുഴകി വീണ് സ്ത്രീക്ക് പരിക്കേറ്റു. മാന്നാര്‍ കോയിക്കല്‍ ജംഗ്ഷന് സമാപമാണ് സംഭവം.
വഴിയോരത്ത് ചായക്കച്ചവടം നടത്തി വന്ന എടത്വ തലവടി സ്വദേശിനി രാഖിയ്ക്കാണ് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ചുവട് ഭാഗം ദ്രവിച്ച് അപകടാവസ്ഥയില്‍ നിന്ന പറങ്കിമാവ് കടപുഴകി വീണത്. മാവേലിക്കരയില്‍ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് മരം പൂര്‍ണമായി വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
പരിക്കേറ്റ രാഖി മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: