വയനാട് :പ്രിയങ്കാഗാന്ധിയുടെ അമ്മൂമ്മ ഇന്ദിരാഗാന്ധി ചെയ്ത കാര്യം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെച്ചാണ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ പ്രചാരണം കൊഴുപ്പിക്കുന്നത്. തിങ്കളാഴ്ച വയനാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക നടത്തിയ പ്രസംഗത്തില്‍ മോദി സര്‍ക്കാര്‍ ഏതാനും ബിസിനസുകാര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയാണെന്നും അവരെ കൂടുതല്‍ സമ്പന്നരാക്കാന്‍ മാത്രം പ്രവര്‍ത്തിക്കുകയാണെന്നുമുള്ള ആരോപണങ്ങളാണ് ഉയര്‍ത്തിയത്. .
പണ്ട് പ്രിയങ്കയുടെ അമ്മൂമ്മ ഇന്ദിരാഗാന്ധി ചെയ്ത കാര്യമാണ് പ്രിയങ്ക മോദിയുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുന്നത്. വെറും ക്ലാര്‍ക്കായിരുന്ന ധിരുബായ് അംബാനി ഇന്ത്യയിലെ അതിസമ്പന്നനായ ബിസിനസുകാരനായി മാറിയത് ഇന്ദിരാഗാന്ധിയുടെയും പിന്നീട് വന്ന രാജീവ് ഗാന്ധിയുടെയും ഭരണത്തിലാണ്. ആഡെന്‍ എന്ന ബ്രിട്ടീഷുകമ്പനിയിലെ (ഇന്നത്തെ യെമനിലായിരുന്നു ഈ കമ്പനി) ക്ലാര്‍ക്ക് പദവിയില്‍ നിന്നും ഇന്ത്യയിലെ പോളിസ്റ്റര്‍ രാജകുമാരനായി തുണിരംഗത്ത് റിലയന്‍സ് എന്ന കമ്പനി ഉയര്‍ന്നുപൊങ്ങിയത് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്താണ്.
എങ്ങിനെ ഗാന്ധികുടുംബത്തിലെ പ്രധാനമന്ത്രിമാര്‍ ധിരുഭായി അംബാനിയെ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനാക്കി എന്നതിനെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ദിലീപ് മണ്ഡല് പങ്കുവെച്ച കുറിപ്പ്:
This is how the Congress governments made Dhirubhai Ambani the “Richest Indian Businessman” in just 15 years flat.
And I'm, as a libertarian pro-business person, not critiquing this. We need big businesses. They create wealth and jobs.
Dhirubhai Ambani progressed from a… pic.twitter.com/W162QIPR7y
— Dilip Mandal (@Profdilipmandal) September 2, 2023
വലിയ ബിസിനസുകാര്‍ തഴച്ചുവളരുന്നു എന്ന പ്രിയങ്കയുടെ വ്യാജമായ ആരോപണം ഉയര്‍ത്തിക്കൊണ്ടുള്ള പ്രസംഗം:
#WATCH | Wayanad, Kerala: Congress leader and party's candidate for Wayanad Lok Sabha by-election, Priyanka Gandhi Vadra says, "… Unemployment is at an all-time high in the country. Parents work hard to educate their children, but they see no future for them. You have a hub of… pic.twitter.com/BzPJmF5tU1
— TIMES NOW (@TimesNow) October 28, 2024
വെറും എട്ടുവര്‍ഷത്തിനുള്ളില്‍ ധിരുഭായ് അംബാനിയുടെ വളര്‍ച്ച നാടകീയമായിരുന്നു. ഒരു ഒറ്റ മുറിയുള്ള വീട്ടിലെ താമസക്കാരനായ ധിരുഭായ് അംബാനി മുംബൈയില്‍ എട്ടു മുറികള്‍ ഉള്ള കൊട്ടാരസമാനമായ ബംഗ്ലാവിലേക്ക് താമസം മാറ്റിയത് എട്ടുവര്‍ഷത്തിനുള്ളിലാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ 15 വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും സമ്പന്നനാക്കി മാറ്റി. ഇതിന് പിന്നില്‍ എല്ലാ രംഗത്തും ധിരുഭായ് അംബാനിക്ക് മാത്രമായി ഇന്ത്യയിലെ ബിസിനസ് രംഗം തീറെഴുതി നല്കിയ ഇന്ദിരാഗാന്ധിയാണ് എന്നത് ചരിത്രമാണ്. പിന്നീട് അധികാരത്തില്‍ എത്തിയ രാജീവ് ഗാന്ധി അതേ നയം തുടര്‍ന്നു.
ഇന്നിപ്പോള്‍ വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി സ്വന്തം അമ്മൂമ്മയും അച്ഛനും ചെയ്ത കുറ്റം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്ക്കുകയാണ്. മോദിയുടെ കാലത്ത് ഏതാണ്ട് എല്ലാ ബിസിനസുകാര്‍ക്കും ബിസിനസ് പകുത്തുനല്‍കുകയാണ് ചെയ്യുന്നത്. അദാനി, അംബാനി, ടാറ്റ, എയര്‍ടെല്‍, ആനന്ദ് മഹീന്ദ്ര, കൊടക് മഹീന്ദ്ര, ബിര്‍ള തുടങ്ങി തഴക്കവും പഴക്കവും വന്ന ബിസിനസുകാര്‍ മാത്രമല്ല, ബിസിനസ് രംഗത്തേക്ക് ചുവടുവെച്ച സെറോദയുടെ ഉടമ നിഖില്‍ കാമത്ത്, ഒല കമ്പനി ഉടമ ഭവിഷ് അഗര്‍വാള്‍ പോലുള്ള നിരവധി സ്റ്റാര്‍ട്ടപ്പ് ഉടമകള്‍ക്കും നന്നായി വളരാന്‍ സാധിക്കുന്നു. 2021ന് ശേഷം യൂണികോണ്‍ പദവി (100 കോടി ഡോളറിലധികം ബിസിനസ് വിറ്റുവരവ്) യുള്ള സ്റ്റാര്‍ട്ടപ് കമ്പനികളുടെ എണ്ണം നേരെ ഇരട്ടിയായി ഉയര്‍ന്നു.
മോദി ഭരിച്ച 2014 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയിലെ ആളോഹരി വരുമാനം 5000 ഡോളര്‍ എന്ന നിലയില്‍ നിന്നും 7000 ഡോളറിലേക്ക് ഉയര്‍ന്നു. കൂടുതല്‍ ഇടത്തരക്കാര്‍ സമ്പന്നതയിലേക്ക് ഉയര്‍ന്നതും ഇക്കാലത്താണ്. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാതെ പിടിച്ചുനിര്‍ത്തുക വഴി വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താനായി. എവിടെയാണോ വിലക്കുറവിന് പെട്രോളും ഡീസലും കിട്ടുന്നത് അത് വാങ്ങി ശേഖരിക്കുക എന്ന സാഹസികമായ കര്‍മ്മപദ്ധതിയാണ് രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. കോവിഡ്, റഷ്യ-ഉക്രൈന് യുദ്ധം, ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം എന്നിവ മൂലം പല രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്കും പ്രതിസന്ധിയിലേക്കും കൂപ്പുകുത്തിയപ്പോള്‍ ഇന്ത്യ പിടിച്ചു നിന്നു. ശ്രീലങ്ക, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ സാമ്പത്തിക പ്രതിസന്ധി കലാപങ്ങലായി അലയടിച്ചപ്പോഴും ഇന്ത്യ ശാന്തമായി നിലകൊണ്ടത് മോദി സര്‍ക്കാരിന്റെ കരുതലിന്റെ ഫലമാണ്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യം ഉയര്‍ത്താന്‍ മോദി സര്‍ക്കാരിനായി. കൊച്ചിന് ഷിപ് യാര്‍ഡ്, എഫ് എസിടി, എച്ച് എഎല്‍, ബെമല്‍, ഭാരത് ഇലക്ട്രോണിക്സ് തുടങ്ങി ലാഭത്തിലേക്ക് കുതിച്ച പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിലയും കുതിച്ച് ഉയര്‍ന്നിരുന്നത് ഇക്കാലയളവിലാണ്. റെയില്‍വേ രംഗത്ത് ആധുനിക വല്‍ക്കരണം കൊണ്ടുവന്നു. വന്ദേ ഭാരത് എന്ന വിമാനസമാനമായ ട്രെയിന്‍ മാത്രം മതി മോദി സര്‍ക്കാരിന്റെ മുഖമുദ്ര എന്തെന്ന് അറിയാന്‍. റെയില്‍വേ രംഗത്തുള്ള നിരവധി പൊതുമേഖലാസ്ഥാപനങ്ങള്‍ വന്‍ നേട്ടങ്ങള്‍ കൊയ്തത് ഇക്കാലയളവിലാണ്. ആര്‍വിഎന്‍എല്‍, ടിറ്റഗാര് വാഗണ്‍സ്, ഐആര്‍സിടിസി ഐആര്‍എഫ് സി, ആര് ഐടിഇഎസ്, ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, ജൂപ്പിറ്റര്‍ വാഗണ്‍സ്, കണ്ടെയ്നര്‍ കോര്പറേഷന് ഇന്ത്യ തുടങ്ങി നിരവധി പൊതുമേഖലാ റെയില്‍വേ കമ്പനികള്‍ നേട്ടുമുണ്ടാക്കി.
ആപ്പിള്‍ കമ്പനിയുടെ ഐഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും തുടങ്ങി നിര്‍മ്മാണരംഗത്ത് ശക്തമായ ചുവടുവെയ്പു നടത്തുന്ന ഇന്ത്യയിലേക്ക് കൂടുതല്‍ ആഗോളകമ്പനികള്‍ എത്തിച്ചേരാന്‍ ശ്രമിക്കുകയാണ്. ചൈനയ്ക്ക് പകരം ഇന്ത്യ എന്ന മുദ്രാവാക്യം പാശ്ചാത്യലോകത്ത് ഒരു തരംഗമാക്കി മാറ്റാന്‍ മോദി സര്‍ക്കാരിനായി. യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങിനെയൊക്കെ ആയിരിക്കെയാണ് മോദി സര്‍ക്കാര്‍ അദാനിയെയും അംബാനിയേയും മാത്രം വളര്‍ത്തുന്നു, അതല്ലെങ്കില്‍ ഏതെങ്കിലും ബിസിനസുകാരെ മാത്രം വളര്‍ത്തുന്നു എന്ന ആരോപണവുമായി വയനാട്ടില്‍ പ്രിയങ്ക എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: