തൃശൂര്‍: പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എഡിജിപി എം ആര് അജിത് കുമാറിനെതിരെ നല്കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് ആണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. പൂരം അലങ്കോലപ്പെട്ടതില്‍ എഡിജിപിയുടെ ഇടപെടല്‍ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
കോണ്‍ഗ്രസ് നേതാവ് വി ആര് അനൂപ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്. എഡിജിപി എം ആര് അജിത്കുമാറിനെ കേസില്‍ പ്രതിചേര്‍ക്കാത്ത സാഹചര്യത്തിലാണ് ഹര്‍ജി. എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് ഡിജിപി സര്‍ക്കാരിന് സമര്‍പ്പിച്ചത്.
തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.തൃശൂര്‍ ടൗണ്‍ പൊലീസ് ആണ് കേസ് എടുത്തത്.
അതിനിടെ, പൂരം അലങ്കോലപ്പെട്ടില്ലെന്ന വാദവുമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം എത്തിയിരുന്നു. തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്പം വൈകി എന്നതാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: