Entertainment

എന്റെ എമ്പുരാൻ കുട്ടൻ വന്നേ;ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പൃഥ്വിരാജ്.

Published by

തിരുവനന്തപുരത്ത്‌ എത്തിയ മകൻ പൃഥ്വിരാജും മരുമകൾ സുപ്രിയയും വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് മാതാവ് മല്ലികാ സുകുമാരൻ. എന്റെ എമ്പുരാൻകുട്ടൻ വന്നേ…On his way to the next location….Thank you Deepu for the nice click…🤓 എന്നാണ് മല്ലിക ഫെയ്സ് ബുക്കിൽ കുറിച്ചത്.പൃഥ്വിരാജ് എമ്പുരാന്റെ ഷൂട്ടിം​ഗ് തിരക്കുകളിലാണ്. പുതിയ ഷെഡ്യൂളിനായി പൃഥ്വിരാജ് തലസ്ഥാനത്ത് എത്തിയപ്പോഴാകും ചിത്രം പകർത്തിയതെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

 

ഭാര്യ സുപ്രിയ മേനോനെയും പൃഥ്വിരാജിനൊപ്പം ചിത്രത്തിൽ കാണാം. ഇരുവരും ശ്രീപദ്മനാഭ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മാതാവിനെ കാണാനെത്തിയത്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് .ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാന്റെ ഷൂട്ടിം​ഗ് വിവിധ രാജ്യങ്ങളിൽ പൂ‍‍ർത്തിയാക്കിയ ശേഷമാണ് പൃഥ്വിയും സംഘവും നാട്ടിൽ തിരിച്ചെ‌ത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക