ബെംഗളൂരു: കര്‍ണ്ണാടകയെ മറ്റൊരു പാകിസ്ഥാനാക്കാന്‍ വഖഫ് ബോര്‍ഡ് ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് തേജസ്വി സൂര്യ. ഇതിനെ ചെറുത്തുതോല്പിക്കുമെന്നും തേജസ്വി സൂര്യ വെല്ലുവിളിച്ചു. കോണ്‍ഗ്രസ് മന്ത്രി സമീര്‍ അഹമ്മദ്, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ കര്‍ണ്ണാടകയ പാകിസ്ഥാനാക്കാന്‍ ശ്രമിക്കുകയാണെന്നും തേജസ്വി സൂര്യ ആരോപിച്ചു.
കോണ്‍ഗ്രസ് മന്ത്രി സമീര്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ബീജാപുരയില്‍ 15000 ഏക്കര്‍ കൃഷി ഭൂമി വഖഫ് ബോര്‍ഡ് പിടിച്ചെടുക്കാന്‍ പോവുകയാണ്. ഈയിടെ വഖഫ് ചുമതലയുള്ള മന്ത്രികൂടിയായ സമീര്‍ അഹമ്മദ് കോണ്‍ഗ്രസ് ജില്ലാകമ്മറ്റികളോട് വഖഫ് ബോര്‍ഡിന്റെ ഭൂമി ഏതെല്ലാമാണെന്ന് തിട്ടപ്പെടുത്തി കര്‍ഷകരെ അവിടെ നിന്നും ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. നാല് തലമുറയായി അവിടെ കൃഷി ചെയ്യുന്നവരാണ് ഇവിടുത്തെ കര്‍ഷകര്‍. അവരുടെ ഭൂമിയാണ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. – തേജസ്വി സൂര്യ പറഞ്ഞു.
വഖഫ് ബോര്‍ഡ് ഹിന്ദു കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് മുസ്ലിം കര്‍ഷകര്‍ക്ക് കൈമാറാന്‍ ഇവിടെ ശ്രമിക്കുന്നു. ഇത് അനുവദിക്കില്ല. തികോത താലൂക്കിലെ കര്‍ഷകര്‍ക്ക് കൃഷി ഭൂമി ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കിക്കഴിഞ്ഞു. – തേജസ്വി സൂര്യ പറഞ്ഞു. ബിജെപി എംപിയായ തേജസ്വി സൂര്യ ഭൂമി നഷ്ടപ്പെടുന്ന ഭീതിയിലുള്ള കര്‍ഷകരെ നേരില്‍കണ്ട് അവരുടെ പ്രയാസങ്ങള്‍ ചോദിച്ചറിഞ്ഞു. വഖഫ് ബോര്‍ഡിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: