ഭോപ്പാൽ : മദ്ധ്യപ്രദേശിലെ രാമക്ഷേത്രത്തിനുള്ളിൽ കയറി നിസ്ക്കരിച്ച മൂന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ. റുസ്തം, അക്ബർ, ബാബു ഖാൻ എന്നിവരാണ് പിടിയിലായത് . .മധ്യപ്രദേശിലെ ഷാജാപൂർ ജില്ലയിലെ രാമക്ഷേത്രത്തിലാണ് ഇവർ അതിക്രമിച്ച് കയറി നിസ്ക്കരിച്ചത് .
ക്ഷേത്ര പൂജാരി ഓംപ്രകാശ് ശർമ്മയാണ് 85 കാരനായ അക്ബർ, 65 കാരനായ റുസ്തം, 70 വയസ്സുള്ളവർ എന്നിവർക്കെതിരെ പോലീസിൽ പരാതി നൽകിയത്. ശനിയാഴ്ച വൈകുന്നേരം 5:45 ഓടെ ബാബു ഖാൻ ക്ഷേത്രത്തിലെത്തി, ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന പാത്രത്തിലെ വെള്ളം ഉപയോഗിച്ച് കൈകാലുകൾ കഴുകി, ക്ഷേത്ര പരിസരത്ത് ഇരുന്ന് നിസ്കാരം ആരംഭിച്ചു. പിന്നീട് മറ്റ് രണ്ട് പേരും വന്നു നിസ്ക്കരിക്കാൻ തുടങ്ങി.
ക്ഷേത്ര പൂജാരിയുടെ എതിർപ്പ് അവഗണിച്ച്, മൂന്ന് പേരും ഏകദേശം 20 മിനിറ്റോളം ക്ഷേത്രത്തിൽ തന്നെ നിന്നു. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികൾ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: