പെരുങ്കടവിള: ശ്രീനാരായണ ഗുരുദേവന്റെ കരങ്ങളാല്‍ നടന്ന പ്രതിഷ്ഠാകര്‍മത്തിലൂടെ ലോകശ്രദ്ധ നേടിയ അരുവിപ്പുറത്ത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടു കൂടിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയെ അരുവിപ്പുറം നിവാസികളും അരുവിപ്പുറം ഭക്തജന കൂട്ടായ്മയും ചേര്‍ന്ന് ആദരിച്ചു.
അരുവിപ്പുറം ജംഗ്ഷനില്‍ എം.എസ്. അനിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ സെക്രട്ടറി ആവണി ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
സ്വാമി സാന്ദ്രാനന്ദയുടെ ഇടപെടലുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ 14 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി അരുവിപ്പുറം മഠത്തിന് അനുവദിച്ചിരുന്നു. റ്റിഎഫ്‌സി, വാട്ടര്‍ കിയോസ്‌ക്, സോളാര്‍, സിസി ടിവി ക്യാമറ, കൊടിതൂക്കി മലയില്‍ യോഗധ്യാന മണ്ഡപം, റെസ്റ്റിങ് ബില്‍ഡിങ്, വ്യൂപോയിന്റ്, കേരള സര്‍ക്കാര്‍ അനുവദിച്ച സാംസ്‌കാരിക നിലയം, കിച്ചണ്‍ ബ്ലോക്ക് തുടങ്ങിയവയും കൂടാതെ സ്വാമി മുന്‍കൈ എടുത്ത് നിര്‍മിച്ച മൂന്നു നിലകളോടു കൂടിയ ഭക്ത നികുഞ്ജം (അതിഥി മന്ദിരം) ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിക്കുകയും ചെയ്തു. ഇവ പരിഗണിച്ചാണ് ആദരമൊരുക്കിയത്.
ചടങ്ങില്‍ വിവിധ സാമൂഹിക രാഷ്‌ട്രീയ പ്രവര്‍ത്തകരായ അഡ്വ. രഞ്ജിത്ത് ചന്ദ്രന്‍, എസ്.എസ്. ശ്രീരാഗ്, മാരായമുട്ടം സുമിത്രന്‍, ബിനില്‍ മണലുവിള, വിജയന്‍, ലതസുഗതന്‍, സംഘാടകസമിതി കണ്‍വീനര്‍ പി. സദാനന്ദന്‍, ഷാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: