ടെഹ് റാന്‍: രോഗാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന് മൊജ് താബ ഖമനേയ് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. രോഗബാധ അലട്ടുന്ന ആയത്തൊള്ള ഖമനേയിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. മൊജ് താബ് ഖമനേയിക്ക് 55 വയസ്സുണ്ട്.
കഴിഞ്ഞ കുറെ മാസങ്ങളായി ഇറാന്റെ ഭരണം ദുര്‍ബലമായിരിക്കുകയാണ്. ഇതിന് പ്രധാന കാരണം ഇറാന് പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ് സി വിമാനപകടത്തില്‍ കൊല്ലപ്പെട്ടതാണ്. ഇതോടെ അധികാര വടം വലി ഇറാനില്‍ തുടങ്ങി. ഇപ്പോള്‍ ആയത്തൊള്ള ഖമനേയിയുടെ രോഗാവസ്ഥ മൂര്‍ച്ഛിച്ചതോടെ ആരാകും അടുത്ത ആത്മീയ നേതാവ് എന്ന് ഇറാന്റെ അധികാരം കയ്യാളുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സിനും (ഐആര്‍ ജിസി) പറയാന്‍ കഴിയുന്നില്ല.
ഇസ്രയേലിന്റെ ആക്രമണം ഭയന്ന് ഒളിവുകേന്ദ്രത്തില്‍ പാര്‍ക്കുന്ന ആയത്തൊള്ള ഖമനേയിയുടെ കാലം അവസാനിക്കുന്നതോടെ രണ്ടാമത്തെ മകന് മൊജ് താബ ഖമനേയ് ഇറാന്റെ ആത്മീയ നേതാവാകും എന്നാണ് അഭ്യൂഹം. ഇസ്രയേല്‍ യുദ്ധവിമാനങ്ങളുടെ ആക്രമണത്തില്‍ ഇറാന് എന്ന വ്യാളിയുടെ ശിരസ്സ് തകര്‍ന്നു എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.
ഇറാന്റെ ആണവകേന്ദ്രങ്ങളെയും മിസൈല്‍ ആക്രമണസംവിധാനങ്ങളെയും ഇസ്രയേല്‍ തകര്‍ത്തതോടെയാണ് ഇസ്രയേല്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയിയുടെ രോഗം മൂര്‍ച്ഛിച്ചത്.
1989 മുതല്‍ ഇറാന്റെ ആത്മീയ നേതാവായി ഇന്നും തുടരുന്ന വ്യക്തിയാണ് ആയത്തൊള്ള ഖമനേയ് എങ്കിലും, അദ്ദേഹത്തിന്റെ പിന്‍ഗാമി ആരായിരിക്കണം എന്നത് സംബന്ധിച്ച് ഇറാനില്‍ തര്‍ക്കം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇറാന് പല രീതിയില്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈലുകള്‍ അയച്ച നടപടിയെ ഇറാനെ പിന്തുണച്ച പലരും എതിര്‍ക്കുകയാണ്. ഇറാന്റെ സമ്പദ് ഘടനയും തകരുകയാണ്. ഇപ്പോഴിതാ മരണത്തിലേക്ക് അടുക്കുന്ന രീതിയില്‍ ആയത്തൊള്ള ഖമനേയി രോഗിയായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: