ആലുവ : നിരന്തര കുറ്റവാളികൾക്കെതിരെയുള്ള നിയമ നടപടികൾ കർശനമാക്കി റൂറൽ ജില്ലാ പോലീസ്. ഇതിന്റെ ഭാഗമായി ഈ വർഷം 68 പേരെയാണ് കാപ്പ നടപടിക്ക് വിധേയമാക്കിയത്. ഇതിൽ 15 പേരെ ജയിലിലടച്ചു.
മുപ്പത്തിയേഴ് കുറ്റവാളികളെ കാപ്പ ചുമത്തി റൂറൽ ജില്ലയിൽ നിന്ന് നാടുകടത്തി. പതിനാറ് പേർ ബന്ധപ്പെട്ട ഡിവൈഎസ്പി , എസ് എച്ച് ഒ മുമ്പാകെ ഹാജരായി ഒപ്പിടണം. കുറ്റവാളികളുടെ സ്വഭാവവും, കുറ്റകൃത്യങ്ങളുടെ എണ്ണവും അനുസരിച്ച് ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയാണ് ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.
ജില്ലാ കളക്ടറാണ് ജയിലിലടയ്‌ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്. റേഞ്ച് ഡിഐജി നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കും. സ്ഥിരം കുറ്റവാളികളായ കുറുപ്പംപടി ക്രരിയേലി ലിൻ്റോ സഹാദരൻ ലാലു എന്നിവർ ജയിലിലാണ്. കൊലപാതകക്കേസിലെ പ്രതിയാണ് ലിൻ്റോ.
തൃശൂരിൽ നിന്ന് മൂന്നരക്കോടിയുടെ സ്വർണ്ണം മോഷ്ടിച്ച കേസിൽ രണ്ടു പേരും പ്രതികളാണ്. ചെങ്ങമനാട് വിനു വിക്രമൻ വധക്കേസിലെ ഒന്നും, രണ്ടും പ്രതികളായ തിമ്മയ്യൻ എന്ന് വിളിക്കുന്ന നിധിൻ ദീപക്ക് എന്നിവരെയും കാപ്പ ചുമത്തിയിലിലടച്ചു.
രാമമംഗലം രതീഷ്, നെടുമ്പാശ്ശേരി ലാൽകിച്ചു, വടക്കേക്കര ചാടു എന്ന് വിളിക്കുന്ന ജിതിൻകൃഷ്ണ, കാലടി ആഷിക്ക് ജോയി, അങ്കമാലി പുല്ലാനി വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു, മുനമ്പം കുഞ്ഞൻ എന്ന് വിളിക്കുന്ന ആദർശ്, ഞാറയ്‌ക്കൽ ജിത്തൂസ്, അജിത്ത് ബാബു, കോടനാട് ആൽവിൻ ബാബു, കോതമംഗലം കറുകടം ദിലീപ്, മുനമ്പം ഷാൻ കുട്ടൻ തുടങ്ങിയവരെയും കൂടി കാപ്പ ചുമത്തി ഈ വർഷം ജയിലിലടച്ചിരുന്നു.
കൂടുതൽ കുറ്റവാളികൾക്കെതിരെ വരും ദിവസങ്ങളിൽ നടപടിയുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. പിറ്റ് എൻ.ഡി.പി. എസ് ആക്ട് പ്രകാരം (പ്രിവെൻഷൻ ഓഫ് ഇല്ലിക്ട് ട്രാഫിക്ക് ഇൻ നർക്കോട്ടിക്ക് ഡ്രഗ്സ് ആൻ്റ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസ് ആക്ട് ) പ്രകാരവുമുള്ള നടപടി റൂറൽ ജില്ലയിൽ തുടരുകയാണ്.
കഞ്ചാവ് കേസിലെ കുറ്റവാളിയായ കൂവപ്പടി കോട്ടുവയൽ വടക്കേക്കര വീട്ടിൽ അജി.വി നായർ (29)നെഅറസ്റ്റ് ചെയ്ത് കഴിഞ്ഞയാഴ്ച പൂജപ്പുര സെൻട്രൽ ജയിലിലടച്ചിരുന്നു. മയക്കുമരുന്നുകളുടെയും, സൈക്കോട്രോപ്പിക്ക് വസ്തുക്കളുടെയും കടത്ത് തടയുകയാണ് ലക്ഷ്യം. റൂറൽ ജില്ലയിൽ ഈ നിയമപ്രകാരം ജയിലിലടയ്‌ക്കുന്ന പതിനൊന്നാമത്തെ കുറ്റവാളിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: