കൊൽക്കത്ത: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിലെ മസ്‌നാദ് (സിംഹാസനം) ബിജെപിയുടേതായിരിക്കുമെന്ന്പ്രത്യാശ പ്രകടിപ്പിച്ച് നടൻ മിഥുൻ ചക്രവർത്തി.
ഈസ്റ്റേൺ സോണൽ കൾച്ചറൽ സെൻ്ററിൽ നടന്ന സംസ്ഥാനതല ബിജെപിയുടെ അംഗത്വ ഡ്രൈവിന്റെ ഉദ്ഘാടന വേളയിൽ ഈ വർഷത്തെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ചക്രവർത്തിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുമോദിച്ച അവസരത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിക്ക് വേണ്ടി 37 ദിവസം പ്രചാരണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ നവംബർ 30 വരെ നീളുന്ന പ്രചാരണത്തിൽ ഒരു കോടി അംഗത്വം ഉറപ്പാക്കാൻ അദ്ദേഹം ബിജെപി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
ഇതിനു പുറമെ നവംബറിൽ സംസ്ഥാനത്ത് നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിൽ താൻ പങ്കു ചേരുമെന്നും താരം അറിയിച്ചു. കൂടാതെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടർമാർ വോട്ട് ചെയ്യുന്നത് തടസ്സപ്പെടുത്താൻ ആരെയും അനുവദിക്കരുത്.
അത്തരം ശ്രമങ്ങളെ ചെറുക്കാൻ പാർട്ടിയുടെ ബൂത്ത് ലെവൽ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: