വാഷിംഗ്ടണ്‍: അനധികൃതമായി തങ്ങിയിരുന്ന ഇന്ത്യക്കാരെയടക്കം തിരിച്ചയച്ചതായി അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു സര്‍ക്കാരിന്റെ സഹകരണത്തോടെ ഇന്ത്യക്കാരെ മടക്കി അയച്ചത്. ‘അമേരിക്കയില്‍ തുടരാന്‍ നിയമപരമായ അര്‍ഹതയില്ലാത്ത ഇന്ത്യന്‍ പൗരന്മാര് അതിവേഗം നീക്കം ചെയ്യാന്‍ രാജ്യം നിര്‍ബന്ധിതമായി. അനധികൃത കുടിയേറ്റം പ്രശ്നമല്ലെന്ന് പ്രചരിപ്പിക്കുന്ന കള്ളക്കടത്തുകാരുടെ നുണകളില്‍ വീഴരുത്,’ ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന് ക്രിസ്റ്റി എ കനേഗല്ലോ പറഞ്ഞു.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) യുഎസ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കുന്നത് തുടരുകയാണെന്നും നിയമവിരുദ്ധമായി പ്രവേശിക്കുന്നവര്‍ക്ക് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും പ്രസ്താവനയില്‍ പറയുന്നു.
2024 സാമ്പത്തിക വര്‍ഷത്തില്‍, 160,000-ത്തിലധികം പേരെ 145 ലധികം രാജ്യങ്ങളിലേക്ക് തിരിച്ചയച്ചു.
ക്രമരഹിതമായ കുടിയേറ്റം കുറയ്ക്കുന്നതിനും സുരക്ഷിതവും നിയമാനുസൃതവമായ ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: