Football

ജയം, സിറ്റി വീണ്ടും ഒന്നാമത്

Published by

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട് നേടിയ ഗോളില്‍ വിജയിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. ജയത്തോടെ ലിവര്‍പൂളിനെ മറികടന്ന് ടീം പോയിന്റ് പട്ടികയില്‍ വീണ്ടം ഒന്നാമതെത്തി.

സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ സൗതാംപ്ടണിനെതിരെ നടന്ന മത്സരത്തിന്റെ തുടക്കത്തിലേ തന്നെ ഹാളണ്ട് സ്‌കോര്‍ ചെയ്തു. ഏകപക്ഷീയമായ ഈ ഒരു ഗോളിന്റെ മികവിലായിരുന്നു സിറ്റിയുടെ വിജയം. മത്സരത്തില്‍ സൗതാംപ്ടണിനെതിരെ വ്യക്തമായ ആധിപത്യത്തോടെയാണ് സിറ്റി കളിച്ചു തീര്‍ത്തത്. പക്ഷെ ഗോളെണ്ണം മാത്രം കൂട്ടിയെടുക്കാന്‍ സാധിച്ചില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by