കോഴിക്കോട്: പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുമായി ബന്ധപ്പെട്ട് വസ്തുതകള്‍ക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. മഅ്ദനി പില്‍ക്കാലത്ത് നിലപാടില്‍ മാറ്റം വരുത്തി. ഇതൊക്കെയാണ് പുസ്തകത്തില്‍ ഉള്ളത്.
മഅ്ദനിയെക്കുറിച്ച് പറയാന്‍ വേണ്ടിയാണ് പുസ്തകമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. അവരോട് പ്രകോപനം കൂടാതെ സംവാദം ആണ് സ്വീകരിക്കുന്നതെന്നും അര്‍ഥവത്തായ സംവാദം നടക്കട്ടെയെന്നും പി ജയരാജന്‍ പറഞ്ഞു. ‘കേരളം, മുസ്ലിം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം’ എന്ന തന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പി ജയരാജന്‍.
പൂന്തുറയില്‍ വര്‍ഗീയ കലാപം ഉണ്ടായത് 1998 ജൂലായിലാണ് . കലാപം ഉണ്ടാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മഅ്ദനി അവിടെ നടത്തിയ പ്രസംഗവും അദ്ദേഹം രൂപം നല്‍കിയ ഐഎസ് എസിന്റെ തുടര്‍ന്നുള്ള വിഷലിപ്തമായ പ്രവര്‍ത്തനങ്ങളും പൂന്തുറ കലാപം വളര്‍ത്തുന്നതിന് ബലമേകി. ഇത് 2008ല്‍ പറഞ്ഞതാണ്. മഅ്ദനിയുടെ പ്രസംഗങ്ങള്‍ യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞു. എന്നാല്‍ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ടതിന് ശേഷം മഅ്ദനിയുടെ നിലപാടില്‍ മാറ്റം വന്നെന്നും പുസ്തകത്തിലുണ്ട്. വസ്തതുതയാണിതെന്നും ചരിത്രമാണെന്നും പി ജയരാജന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക