നാഗ്പൂര്‍: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പൂര്‍ സൗത്ത്- വെസ്റ്റ് നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആറാം തവണയാണ് ഫഡ്നാവിസ് മത്സരിക്കുന്നത്. പാര്‍ട്ടി നേതൃത്വം അര്‍പ്പിച്ച വിശ്വാസത്തിന് അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റോഡ് ഷോയുടെ അകമ്പടിയോടെയാണ് ഫഡ്നാവിസ് പത്രികാസമര്‍പ്പണത്തിനെത്തിയത്.
ജനങ്ങള്‍ അനുഗ്രഹിക്കുമെന്ന് ഉറപ്പുണ്ട്. മഹായുതി സര്‍ക്കാര്‍ വീണ്ടും വരും. മഹാരാഷ്ട്രയുടെ പുരോഗതി ഞങ്ങള്‍ നല്കിയ വേഗത തുടരാന്‍ അത് അനിവാര്യമാണ്, പത്രികാ സമര്‍പ്പണത്തിന് ശേഷം ഫഡ്നാവിസ് പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി സംവരണത്തിനും അംബേദ്കറുടെ ആശയങ്ങള്‍ക്കും എതിരാണ്. അവരുടെ നേതാവ് രാഹുല്‍ വിദേശത്ത് സംവരണത്തിനെതിരെ സംസാരിച്ചു. നെഹ്റുവും ഇന്ദിരയും അതുതന്നെയാണ് ചെയ്തു. ബിജെപി അധികാരത്തിലിരിക്കുന്നിടത്തോളം സംവരണത്തില്‍ തൊടാന്‍ ആരെയും അനുവദിക്കില്ല, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: