നിയമനം ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, മാനേജര്‍, മെഡിക്കല്‍ ഓഫീസര്‍ മുതലായ തസ്തികകളില്‍ വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.nlcindia.in ല്‍ പരസ്യ നമ്പര്‍ 18/2024, www.nleindia.in ല്‍
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍എല്‍സി ഇന്ത്യ ലിമിറ്റഡ്, നെയ്വേലി (തമിഴ്നാട്) വിവിധ ട്രേഡുകളിലും ഡിസിപ്ലിനുകളിലുമുള്ള എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 334 ഒഴിവുകളുണ്ട്.
തസ്തികകളും ഒഴിവുകളും: ജനറല്‍ മാനേജര്‍- ഇലക്ട്രിക്കല്‍ 3, സിവില്‍ 1, ഫിനാന്‍സ് 4; ഡെപ്യൂട്ടി ജനറല്‍ മാനേജര്‍- മെക്കാനിക്കല്‍ 5, ഇലക്ട്രിക്കല്‍ 2, സിവില്‍ 3, കമേര്‍ഷ്യല്‍ 2, ഫിനാന്‍സ് 2, സെക്രട്ടേറിയല്‍ 1, ലീഗല്‍ 1; അഡീഷണല്‍ ചീഫ് മാനേജര്‍- മെക്കാനിക്കല്‍ 3, ഇലക്ട്രിക്കല്‍ 4, സിവില്‍ 3; ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍- മെക്കാനിക്കല്‍ 52, ഇലക്ട്രിക്കല്‍ 27, സിവില്‍ 11; ഡെപ്യൂട്ടി ചീഫ് മാനേജര്‍- ജിയോളജി 1, ഫിനാന്‍സ് 6; എക്സിക്യൂട്ടീവ് എന്‍ജിനീയര്‍- മെക്കാനിക്കല്‍ 89, ഇലക്ട്രിക്കല്‍ 41, സിവില്‍ 36, കണ്ട്രോള് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ 8, എംഎംഇ 6, മാനേജര്‍ (സയന്റിഫിക്) 1; എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ (എന്‍വയോണ്‍മെന്റല്‍) 3, മാനേജര്‍- ജിയോളജി 3, കമ്മ്യൂണിറ്റി ഡവലപ്മെന്റ് 4; മെഡിക്കല്‍ ഓഫീസര്‍ 10; അസിസ്റ്റന്റ് എക്സിക്യൂട്ടീവ് മാനേജര്‍ (സയന്റിഫിക്) 2.
യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, സെലക്ഷന് നടപടികള്‍, ശമ്പളം, സംവരണം അടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം (പരസ്യ നമ്പര്‍ 18/2024) www.nlcindia.in ല്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും വിജ്ഞാപനത്തിലുണ്ട്. അന്വേഷണങ്ങള്‍ക്ക് ഇ-മെയില്‍: [email protected], ഫോണ്‍: 04142-255135.
പ്രതികരിക്കാൻ ഇവിടെ എഴുതുക: