തിരുവനന്തപുരം : പലപ്പോഴും ഹിന്ദു വിശ്വാസങ്ങളെ അപമാനിച്ച് പ്രസ്താവനകൾ നടത്തിയിട്ടുള്ള കവിയാണ് കുരീപ്പുഴ ശ്രീകുമാർ . അയ്യപ്പപ്പൻ സ്വവർഗരതിയിലൂടെ ഉണ്ടായതാണെന്നും പദ്മനാഭസ്വാമിയുടെ നാഭിയിൽ നിന്ന് താമരയുണ്ടായതായി പ്രചരിപ്പിക്കുന്നത് ബിജെപിക്കാരാണെന്നും കുരീപ്പുഴ പറഞ്ഞതിനെ ജനങ്ങൾ ചോദ്യം ചെയ്തിരുന്നു.‘സരസ്വതീ ദേവി എങ്ങനെ വിദ്യാദേവിയാകും ,ഏതു പുസ്തകമാണ് അവർ എഴുതിയിട്ടുള്ളതെന്നുമൊക്കെ കുരീപ്പുഴ ചോദിച്ചിരുന്നു.
ഇപ്പോഴിതാ സാക്ഷാൽ മഹാഗണപതിയെ അവഹേളിച്ചാണ് കുരീപ്പുഴയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗണപതിയുടെ ഫോട്ടോ ഇല്ലാത്ത ഭക്ഷണശാല, ഇന്ത്യൻ കോഫീ ഹൗസ് ആണ് തനിക്ക് ഏറെ പ്രിയം എന്നാണ് കുരീപ്പുഴ ഫേസ്ബുക്കിൽ കുറിച്ചത് . ഒപ്പം എ കെ ജിയുടെ ചിത്രം വച്ചിരിക്കുന്ന കോഫീ ഹൗസിന്റെ ചിത്രവും കുരീപ്പുഴ പങ്ക് വച്ചിട്ടുണ്ട്.
നിരവധി പേരാണ് പോസ്റ്റിന് കീഴെ വിമർശനവുമായി എത്തിയിരിക്കുന്നത് . ഇതുപോലെ എല്ലാ മതവിശ്വാസികളുടെ ആരാധനാ ബിംബങ്ങളേയും വിശ്വാസങ്ങളേയും പരിഹസിക്കാൻ കുരീപ്പുഴയ്ക്ക് ധൈര്യമുണ്ടോ എന്നും ചോദ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: