തിരുവനന്തപുരം:കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് വ്യാപക നാശം റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴയില്‍ മതിലിടിഞ്ഞതോടെ വീടിന് മുന്നിലായി പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ബൈക്കും മണ്ണിനടിയിലായി. അരുവിക്കര പഞ്ചായത്തിലെ മൈലമൂട് വാര്‍ഡിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. മൈലമൂട് ഗോതമ്പി ശ്രീ പത്മനാഭത്തില്‍ പി പ്രതാപന് നായരുടെ വീടിന് മുന്നിലാണ് മതില് ഇടിഞ്ഞ് വീണത്.നിര്‍മ്മാതാവ് അരോമ മണിയുടെ ഉടമസ്ഥയിലുള്ള അരോമ ഗാര്‍ഡന്‍സ് ഷൂട്ടിംഗ് സ്റ്റുഡിയോയുടെ രണ്ടാമത്തെ വഴിയുടെ മതിലാണ് ഇടിഞ്ഞത്. ബൈക്കുകള്‍ മണ്ണിനടിയില്‍ പെട്ട അവസ്ഥയിലാണ്. പ്രതാപന് നായരും ഭാര്യയും മക്കളും രണ്ട് കുട്ടികളും മരുമകളുമാണ് താമസിക്കുന്നത്.
അതേസമയം കനത്ത മഴയെ തുടര്‍ന്ന് വേളിയിലും പൂവാറിലും പൊഴികള്‍ മുറിച്ചു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജല വിഭവ വകുപ്പ് പൊഴി മുറിച്ചത്. വേളിയിലെ പൊഴി മുറിച്ചതോടെ ആക്കുളം കായലിലെയും ആമയിഴഞ്ചാന്‍ തോട്ടിലെയും തെറ്റിയാറിലെയും ജലനിരപ്പ് താഴ്ന്നു. തിരുവനന്തപുരത്ത് കണ്ട്രോള് റൂം തുറന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: