തിരുവനന്തപുരം: നോക്കുകൂലി വാങ്ങിയ കയറ്റിറക്ക് തൊഴിലാളികളെ സസ്പന്‍ഡ് ചെയ്തു. സ്റ്റാച്യു കന്റോണ്‍മെന്റ് പരിധിയിലെ യൂണിയനിലെ 12 പേര്‍ക്കെതിരെയാണ് നടപടി.
സെക്രട്ടേറിയറ്റിന് പിന്നിലെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് സംഭവമുണ്ടായത്. ലോറിയില്‍ എത്തിച്ച സാധനങ്ങള്‍ ഇറക്കാതെ കരാറുകാരനില്‍ നിന്നും 15,000 രൂപ നോക്കു കൂലി വാങ്ങിയിരുന്നു.
നോക്കുകൂലി വാങ്ങിയതിനെതിരെ കരാറുകാരന്‍ മന്ത്രി വി.ശിവന്‍കുട്ടിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. നോക്കൂകൂലി വാങ്ങിയെന്ന് വ്യക്തമായതോടെയാണ് നടപടിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: