തിരുവനന്തപുരം : എ ഡി്എം നവീന്‍ ബാബുവിന്റെ മരണം കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.കണ്ണൂര്‍ എ.സി പി രത്നകുമാര്‍, ടൗണ്‍ സി ഐ ശ്രീജിത് കൊടേരി എന്നിവര്‍ ഉള്‍പ്പെടുന്ന ആറംഗ സംഘമാണ് അന്വേഷിക്കുന്നത്.
കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 29 ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും.
റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത സര്‍ക്കാരിന് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.
്അതിനിടെ പെട്രോള്‍ പമ്പിന് അനുമതി തേടിയ പരിയാരം മെഡിക്കല്‍ കോളേജിലെ താത്കാലിക ജീവനക്കാരന് ടി വി പ്രശാന്തനെതിരെയുള്ള വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന് ഖോബ്രഗഡെ ഇന്ന് സമര്‍പ്പിച്ചേക്കും. പമ്പ് തുടങ്ങുന്നതിന് പ്രശാന്തന് പരിയാരം മെഡിക്കല്‍ കോളേജില്‍ അനുമതി ചോദിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അനുമതി ചോദിക്കണോ എന്നത് സംബന്ധിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നാണ് പ്രശാന്തന്റെ മൊഴി.
കൈക്കൂലി നല്‍കിയെന്നാണ് പ്രശാന്തന് ഉന്നത തല സംഘത്തിനും മൊഴി നല്‍കിയത്. ടി വി പ്രശാന്തന്റെ സാമ്പത്തിക വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: