പത്തനംതിട്ട : ശബരിമല തീർത്ഥാടകർക്കായി 300 സ്‌പെഷ്യല്‍ ട്രെയിനുകളുമായി റെയിൽ വേ. വിവിധ നഗരങ്ങളില്‍ നിന്ന് ശബരിമലയ്‌ക്കെത്തുന്ന ഭക്തർക്കായാണ് 300 ഓളം തീവണ്ടികൾ സർവീസ് നടത്തുന്നതെന്ന് ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ് തപ്ലയാല്‍ പറഞ്ഞു .ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി ചെങ്ങന്നൂരില്‍ നടന്ന റെയില്‍വേയുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞവര്‍ഷം നിര്‍ത്തലാക്കിയ റെയില്‍വേ റിസര്‍വേഷന്‍ കേന്ദ്രം പുനഃസ്ഥാപിക്കാനും മൂന്ന് പില്‍ഗ്രിം കേന്ദ്രങ്ങളിലായി 50 ശൗചാലയങ്ങളൊരുക്കാനും തീരുമാനമായി. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന തീർത്ഥാടകര്‍ക്ക് മികച്ച സൗകര്യമൊരുക്കും.സ്റ്റേഷന് മുന്നിലുള്ള ഓട വൃത്തിയാക്കാന്‍ നഗരസഭയ്‌ക്ക് റെയില്‍വേ അനുമതി നല്‍കി
ജല അതോറിറ്റി, റെയില്‍വേ സ്റ്റേഷന്‍, മഹാദേവക്ഷേത്രം, കെഎസ്ആര്‍ടിസി, വണ്ടിമല ദേവസ്ഥാനം തുടങ്ങിയ സ്ഥലങ്ങളിലായി 25 കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കും.കുടിവെള്ളം, വിരിവെക്കാന്‍ സൗകര്യം, സഹായകേന്ദ്രം, സിസിടിവി ക്യാമറ, മൊബൈല്‍ ചാര്‍ജിങ് സൗകര്യം, സൗജന്യ വൈഫൈ തുടങ്ങിയവയും ഏര്‍പ്പെടുത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: