പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള സ്ഥാനാര്‍ത്ഥിയെ പിന്‍ വലിച്ചു.ഡി എം കെ സ്ഥാനാര്‍ത്ഥിയായ മിന്‍ഹാജിനെ പിന്‍വലിക്കുമെന്ന് പി വി അന്‍വര്‍ അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണയ്‌ക്കും.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പി വി അന്‍വര്‍ വിമര്‍ശിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവിന് അഹങ്കാരമാണെന്നും ഞാന്‍ പറയുന്നതേ നടക്കൂ എന്ന ശാഠ്യമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
മിന്‍ഹാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഡി.എം.കെ സര്‍വേ നടത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം പകുതി കോണ്‍ഗ്രസ് നേതാക്കളും അംഗീകരിക്കുന്നില്ല. സരിന്റെ സ്ഥാനാര്‍ത്ഥിത്വം ഒപ്പമുള്ളവര്‍ പലരും അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസില്‍ നിന്നും വോട്ടു ബി.ജെ.പിയിലേക്ക് പോകും. പാലക്കാട്ടെ മുസ്ലീം വോട്ടര്‍മാര്‍ക്ക് യു.ഡി.എഫിനോട് വിരോധമുണ്ട്. കാലങ്ങളായി ബി.ജെ.പിയുടെ പേരു പറഞ്ഞ് മുസ്ലീം വോട്ടര്‍മാരെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് കാല് പിടിച്ച് പറയുകയാണെന്നും അന്‍വര്‍ പറഞ്ഞു.ചേലക്കരയില്‍ ഡി.എം.കെ. ഒരു വിട്ടുവീഴ്ചയ്‌ക്കുമില്ല. ചേലക്കരയിലുള്ളത് പിന്നറായിസമാണ്. അതിനെ തടയാന്‍ എന്‍.കെ.സുധീറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യു.ഡി.എഫിനോട് യാചനയുടെ സ്വരത്തില്‍ പറഞ്ഞിരന്നെന്നും അന്‍വര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: