ഷില്ലോങ് : വടക്കു കിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനു വേണ്ടി പ്രചാരണം നടത്താനുള്ള നേതാക്കളെ ബിജെപി പ്രഖ്യാപിച്ചു. 56-ഗാംബെഗ്രെ (എസ്ടി) നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ ബെർണാഡ് മാരാകിന് വേണ്ടി പ്രചാരണം നടത്താനാണ് പാർട്ടി മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തിയത്.
ബിജെപി നേതാക്കളായ അനിൽ ആൻ്റണി, റിക്മാൻ മോമിൻ, എ. എൽ. ഹെക്ക് എന്നിവർ തങ്ങളുടെ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുകയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചു. പ്രാദേശിക സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ രംഗത്തിറങ്ങുന്ന സാൻബോർ ഷുല്ലൈ, സുഖി പരിയാട്ട്, ഡേവിഡ് ഖർസതി തുടങ്ങിയ നേതാക്കളും പ്രചാരണത്തിൽ ഉൾപ്പെടുന്നുണ്ട്.
കൂടാതെ ആൻസി സാങ്മ, സെവിന മാരക് തുടങ്ങിയ നേതാക്കളും പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തും. അതേസമയം മേഘാലയ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നവംബർ 13 നും വോട്ടെണ്ണൽ നവംബർ 23 നും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: