ഭക്ഷണത്തിന് രുചി കൂട്ടാന്‍ വളരെ സഹായകമായ ഒന്നാണ് നെയ്യ്. എന്നാല്‍ നെയ്യ് ചര്‍മ്മത്തെ സംരക്ഷിക്കാനും മികച്ചതാണെന്ന് എത്ര പേര്‍ക്കറിയാം… മുഖത്തെ കരുവാളിപ്പ്, കണ്ണിന് ചുറ്റുമുള്ള കറുപ്പ്, വരണ്ട ചര്‍മ്മം എന്നിവയ്ക്കെല്ലാം വളരെ ഉപകാരപ്രദമാണ് നെയ്യ്. കുളി കഴിഞ്ഞതിന് ശേഷം ചെറിയ അളവില്‍ നെയ്യ് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇത് ഈര്‍പ്പം നിലനിര്‍ത്തുന്നതിനും വരള്‍ച്ച തടയുന്നതിനും വളരെയധികം സഹായകമാണ്. വരണ്ട ചര്‍മ്മത്തില്‍ പതിവായി നെയ്യ് ഉപയോഗിക്കുന്നത് ടിഷ്യൂകളെ ആഴത്തില്‍ ജലാംശം നല്‍കുകയും പോഷിപ്പിക്കുകയും ചെയ്യാന്‍ സഹായകമാണ്. മിതമായ അളവില്‍ പതിവായി നെയ്യ് കഴിക്കുന്നത് ചര്‍മ്മത്തിന്റെ നിറം വര്ദ്ധിപ്പിക്കാ്നും ഉപകാരപ്രദമാണ്. ഇത് മുഖത്തെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഭക്ഷണത്തില്‍ നെയ്യ് ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മത്തെ സഹായിക്കും.
കണ്ണുകള്‍ക്ക് ചുറ്റുമുള്ള അതിലോലമായ ചര്‍മ്മത്തില്‍ നെയ്യ് പുരട്ടുകയും മൃദുവായി മസാജ് ചെയ്യുകയും ചെയ്യുന്നത് ഇരുണ്ട വൃത്തങ്ങള്‍ കുറയ്ക്കാനും സഹായിക്കും. അടിഞ്ഞുകൂടിയ ടോക്സിനുകളാണ് പലപ്പോഴും ചര്‍മ്മപ്രശ്നങ്ങളുടെ പ്രധാനകാരണം. ദിവസവും 1-2 ടേബിള്‍സ്പൂണ്‍ നെയ്യ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്. ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളോടൊപ്പം വൈറ്റമിന്‍ എ, ഡി, ഇ എന്നിവയും നെയ്യില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
കണ്ണിന് ചുറ്റുമുള്ള കറുപ്പ് നീക്കം ചെയ്യാന്‍ നെയ്യ് മികച്ചൊരു പ്രതിവിധിയാണ്. ദിവസവും കണ്ണിന് താഴേ നെയ്യ് ഉപയോഗിച്ച് മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകുക. ശരീരത്തിലെ ഏറ്റവും അതിലോലമായതും സെന്‍സിറ്റീവായതുമായ ഭാഗം ചുണ്ടുകളിലെ ചര്‍മ്മമാണ്. ചെറുചൂടുള്ള നെയ്യ് ഉപയോഗിച്ച് ചുണ്ട് മസാജ് ചെയ്യുന്നത് വിണ്ടുകീറിയ ചുണ്ടുകള്‍ക്ക് പോഷണം നല്‍കുകയും ചെയ്യാം. നെയ്യും അല്പം തേനും ചേര്‍ത്ത് തയ്യാറാക്കിയ ലിപ് ബാം ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് വരണ്ട് പൊട്ടുന്നത് തടയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: