Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിസ്ബുള്ള ഭീകരരുടെ സാമ്പത്തിക സ്രോതസ് തകര്‍ക്കാന്‍ ഇസ്രയേല്‍; ബങ്കറില്‍ കണ്ടെത്തിയത് കോടികളുടെ സ്വര്‍ണവും ഡോളറും

ഹിസ്ബുള്ളയുടെ ബാങ്കിന്റെ 30 ബ്രാഞ്ചുകളില്‍ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2024, 09:53 am IST
in World

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുള്ള ഭീകരര്‍ക്കുള്ള ധനസഹായ കേന്ദ്രം തകര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തി ഇസ്രയേല്‍. ബെയ്‌റൂട്ടിലെ അല്‍ സഹല്‍ ആശുപത്രിക്ക് അടിയിലെ ബങ്കറില്‍ ഒളിപ്പിച്ച കോടിക്കണക്കിന് ഡോളറും സ്വര്‍ണവും രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തിയതായി ഇസ്രയേല്‍ അറിയിച്ചു. കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റള്ളയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇവിടെ സ്വര്‍ണവും ഡോളറും ഒളിപ്പിച്ചിരുന്നത്. രഹസ്യ ബങ്കറില്‍ ഹിസ്ബുള്ള 500 മില്യണ്‍ മൂല്യം വരുന്ന സ്വര്‍ണവും പണവും ഒളിപ്പിച്ചിരിക്കുകയാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.

ബോധപൂര്‍വം ഒരു ആശുപത്രിയുടെ കീഴില്‍ ബങ്കര്‍ സ്ഥാപിക്കുകയും അതില്‍ 500 ബില്യണ്‍ ഡോളറിലധികം പണവും സ്വര്‍ണവും സൂക്ഷിക്കുകയായിരുന്നു. ആ പണം ലെബനനെ പുനരധിവസിപ്പിക്കാന്‍ ഉപയോഗിക്കാതെ ഹിസ്ബുള്ള ഭീകരര്‍ക്കായി ചെലവഴിക്കുകയായിരുന്നുവെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. ഭീകരതയ്‌ക്കും ഇസ്രയേലിനെ ആക്രമിക്കാനും പണം ഉപയോഗിക്കാന്‍ ഹിസ്ബുള്ളയെ അനുവദിക്കരുതെന്ന് ലെബനീസ് സര്‍ക്കാരിനോടും അന്താരാഷ്‌ട്ര സംഘടനകളോടും അദ്ദേഹം ആവശ്യപ്പെട്ടു. ഹിസ്ബുള്ളയ്‌ക്കെതിരെ നടപടിയെടുക്കാനും സൗകര്യം പരിശോധിക്കാനും ഹഗാരി ലെബനന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഹമാസിനൊപ്പം ഹിസ്ബുള്ളയും ആശുപത്രികളും സ്‌കൂളുകളും മറ്റ് സെന്‍സിറ്റീവ് സൈറ്റുകളും ആയുധങ്ങള്‍ ഒളിപ്പിക്കാനും ഭീകരര്‍ക്ക് അഭയം നല്കാനും ഉപയോഗിച്ചതായി ഐഡിഎഫ് ആരോപിച്ചു.

ഹിസ്ബുള്ളയുടെ സാമ്പത്തിക സൗകര്യങ്ങള്‍ സിവിലിയന്‍ സ്വത്തുക്കള്‍ക്ക് കീഴിലാണെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുകയും അതിലൂടെ ഫണ്ട് ശേഖരിക്കുകയും ചെയ്യുന്നു. ലെബനന്‍ ജനതയും ഇറാന്‍ ഭരണകൂടവുമാണ് ഹിസ്ബുള്ളയുടെ രണ്ട് പ്രധാന വരുമാന സ്രോതസ്സുകളെന്നും ഹഗാരി പറഞ്ഞു. സിറിയ വഴിയുള്ള പണമിടപാടുകളും ഇറാന്‍ വഴി ലെബനനിലേക്ക് കടത്തുന്ന സ്വര്‍ണവും ഉള്‍പ്പെടെയുള്ള സാമ്പത്തിക സംവിധാനങ്ങള്‍ സംഘം ഉപയോഗിച്ചതായി അദ്ദേഹം ആരോപിച്ചു.

ലെബനന്‍, സിറിയ, യെമന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ ഹിസ്ബുള്ള നടത്തുന്ന ഫാക്ടറികളിലൂടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി വലിയ തോതില്‍ വരുമാനം ഉണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. പോരാട്ടം സിവിലിയന്മാര്‍ക്കെതിരെയല്ലെന്നും ഇസ്രയേലിനെതിരെ ആക്രമണം നടത്തുമ്പോള്‍ ലെബനന്‍ ജനതയെ കവചങ്ങളായി ഉപയോഗിക്കുന്ന ഇറാന്‍ പിന്തുണയുള്ള ഭീകര സംഘടനയ്‌ക്കെതിരെയാണെന്നും ഹഗാരി കൂട്ടിച്ചേര്‍ത്തു. ഹിസ്ബുള്ളയുടെ പലിശരഹിത ജനകീയ ബാങ്കിങ് സംവിധാനമായ അല്‍-ഖര്‍ദ് അല്‍- ഹസന്റെ മുപ്പതോളം ബ്രാഞ്ചുകളില്‍ ഞായറാഴ്ചയ്‌ക്കും തിങ്കളാഴ്ചയ്‌ക്കും ഇടയില്‍ ഒറ്റരാത്രി കൊണ്ട് ആക്രമണം നടത്തിയതായി ഇസ്രയേല്‍ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ഹെര്‍സി ഹലേവി പറഞ്ഞു.

ഹിസ്ബുളള ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന അല്‍- ഖ്വാഡ് അല്‍ ഹാസന്‍ എന്ന സ്ഥാപനത്തിന്റെ ബെയ്റൂട്ടിലെ എല്ലാ ബ്രാഞ്ചുകളും ഇസ്രയേല്‍ സൈന്യം തകര്‍ത്ത് തരിപ്പണമാക്കി. അല്‍- ഖ്വാഡ് അല്‍ ഹാസനുമായി ജനങ്ങള്‍ ഒരു തരത്തിലും സാമ്പത്തിക ഇടപാടുകള്‍ നടത്തരുതെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്കി. അമേരിക്ക വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ സ്ഥാപനവുമായി സാമ്പത്തിക ഇടപാട് നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Tags: WorldbunkerHezbollah terroristsIsrael to destroy financial sourcesgold and dollars
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വെനിസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണത്തിന് ശേഷം ക്യൂബയ്‌ക്ക് എന്ത് സംഭവിക്കും ? ഭയന്ന് വിറച്ച് കമ്മ്യൂണിസ്റ്റ് രാജ്യം

India

സ്വർണ വില കുറഞ്ഞ് 60000 രൂപയിലേക്ക് എത്തും? സാമ്പത്തിക വിദഗ്ധർ പറയുന്നത് ഇങ്ങനെ

Cricket

ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രസിഡന്റാവുക വലിയ ബഹുമതിയാണ്: മന്‍ഹാസ്

World

സൈന്യത്തെ രക്ഷിക്കുന്ന ഉരുക്കുകോട്ട : ലോകത്തിലെ ഏറ്റവും ശക്തമായ ടാങ്ക് ഇതാണ്

Kerala

ലോകത്തില്‍ എല്ലാ കുട്ടികളും തനിക്ക് ഒരുപോലെ, എതിര്‍പ്പുകളോട് വിരോധമില്ലെന്ന് ഡോ. എം ലീലാവതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.