ജെറുസലെം: ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതയുടെ വെളിപ്പെടുത്തല്‍ ലോകത്തെ ഞെട്ടിപ്പിക്കുന്നത്. ഐഎസ് തടവില്‍ നിന്ന് രക്ഷപ്പെട്ട യസീദി വനിതയുടേതാണ് വെളിപ്പെടുത്തല്‍. ഐഎസ് തട്ടിക്കൊണ്ടു പോയ ആയിരക്കണക്കിന് യസീദികളുടെ കൂട്ടത്തിലൊരാളാണ് ഫൗസിയ. ബ്രിട്ടിഷ് ഡോക്യുമെന്ററി ഫിലിം മേക്കര്‍ അലന് ഡങ്കന്‍ നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഗാസയില്‍ നിന്ന് ഫൗസിയ അമീന് സിദോയെ ഇസ്രേലി ഡിഫന്‍സ് ഫോഴ്സ് അടുത്തിടെയാണ് രക്ഷപ്പെടുത്തിയത്. ഇതിനുപിന്നാലെയാണ് ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ കൊടുംക്രൂരതകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
11ാം വയസ്സിലാണ് തന്നെ ഭീകരര്‍ തട്ടിക്കൊണ്ടു പോയതെന്നും തട്ടിക്കൊണ്ടു പോയതിനു ശേഷം ഒമ്പത് മാസത്തോളം ഒരു ഭൂഗര്‍ഭ അറയിലെ ജയിലിലായിരുന്നു. അതിനുശേഷം അഞ്ച് തവണ തന്നെ സിറിയയിലെ ഭീകരര്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നു. അഞ്ചാമത് വാങ്ങിയത് പലസ്തീനിയന്‍ ഭീകരന് ആയിരുന്നു. അയാള്‍ തനിക്ക് ലഹരിവസ്തുക്കള്‍ നല്കി മയക്കിയതിനു ശേഷം ബലാത്സംഗത്തിനിരയാക്കിയെന്നും ഫൗസിയ പറയുന്നു.
അയ്യായിരത്തില്‍ പരം പേരെ അവര്‍ വധിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് പേര് ഇപ്പോഴും അവരുടെ നിയന്ത്രണത്തിലാണ്. ഞങ്ങള്‍ വിശന്ന് വലഞ്ഞാണ് അവിടെ കഴിഞ്ഞിരുന്നത്. ആ സമയത്ത് അവര്‍ ധാന്യത്തിനൊപ്പം ഇറച്ചി വേവിച്ച് ഞങ്ങള്‍ക്ക് നല്കി. ഞങ്ങളെല്ലാവരും അത് ഭക്ഷിച്ചു. വല്ലാത്ത അരുചി തോന്നിയതിനാല്‍ എല്ലാവര്ക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ വിശപ്പു കൊണ്ട് കഴിച്ചു. തൊട്ടു പുറകേ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വയറു വേദനയുണ്ടാകുകയും ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടുകയും ചെയ്തു. അപ്പോഴാണ് ഭീകരര്‍ പിഞ്ചു കുഞ്ഞുങ്ങളുടെ ഇറച്ചിയാണ് പാകം ചെയ്ത് ഭക്ഷണമായി നല്‍കിയതെന്ന് വെളിപ്പെടുത്തിയത്. അതു മാത്രമല്ല തലയറുത്ത കുഞ്ഞുങ്ങളുടെ ചിത്രവും അവര്‍ ഞങ്ങള്‍ക്ക് കാണിച്ചു. ആ നിമിഷം തന്നെ ഒരു സ്ത്രീ ഹൃദയാഘാതം വന്ന് മരിച്ചു. അറിയാതെയാണ് ഞങ്ങള്‍ കുഞ്ഞുങ്ങളുടെ ഇറച്ചി കഴിച്ചതെന്നും ഫൗസിയ അഭിമുഖത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: