കൊച്ചി: ദീപാവലി ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് പ്രത്യേക ഓഫറുകള്‍ അവതരിപ്പിച്ചു. ഓഫര്‍ പ്രകാരം 1 ലക്ഷം രൂപയ്‌ക്കോ അതിനു മുകളിലോ വരുന്ന ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് ആഭരണ പര്‍ച്ചേസുകള്‍ക്ക് 1 ഗ്രാം സ്വര്‍ണ്ണ നാണയം സൗജന്യമായി ലഭിക്കും. 50,000 രൂപയ്‌ക്കോ അതിനു മുകളിലോ വരുന്ന സ്വര്‍ണ്ണാഭരണ പര്‍ച്ചേസുകള്‍ക്ക് 1000 രൂപയുടെ വൗച്ചറും, 10,000 രൂപയ്‌ക്കും അതിനു മുകളിലുമുള്ള വെള്ളി ആഭരണ പര്‍ച്ചേസുകള്‍ക്ക് 500 രൂപയുടെ വൗച്ചറും സമ്മാനമായി ലഭിക്കും. ഓരോ ആഭരണ പര്‍ച്ചേസുകള്‍ക്കും വ്യത്യസ്ത ഓഫറുകളാണ് ജോയ്ആലുക്കാസ് നല്‍കുന്നത്. നവംബര്‍ 3 വരെയാണ് ഓഫറിന്റെ കാലാവധി.
ജോയ്ആലുക്കാസിന്റെ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് 10% അഡ്വാന്‍സ് പേയ്മെന്റ് ചെയ്ത് ബുക്ക് ചെയ്യുന്ന ദിവസത്തെ സ്വര്‍ണവിലയില്‍ ആഭരണങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. കൂടാതെ പഴയ ആഭരണങ്ങള്‍ ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പു വരുത്തി HUID 916 ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളിലേക്ക് മാറ്റാനും അവസരം ലഭിക്കും.
‘എല്ലാവരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ദീപാവലി ആഘോഷങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം പകരാനാണ് ‘ജോയ് വാലി ദിവാലി’ പ്രത്യേക ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ജോയ്ആലുക്കാസ് എംഡിയും ചെയര്‍മാനുമായ ജോയ് ആലുക്കാസ് പറഞ്ഞു. മനോഹരവും വ്യത്യസ്തവുമായ ആഭരണശേഖരങ്ങളും, മികച്ച ഉത്സവകാല ഓഫറുകളും സ്വന്തമാക്കാന്‍ എല്ലാവരെയും ജോയാലുക്കാസിന്റെ ഷോറൂമുകളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: