തന്നെയും കുടുംബത്തെയും സ്വകാര്യ വാഹനത്തിൽ പോലീസ് പിന്തുടരുന്നതായി ബലാത്സംഗക്കേസ് നേരിടുന്ന നടൻ സിദ്ധിഖ് സുപ്രീംകോടതിയിൽ .അജ്ഞാതർ സ്വകാര്യ വാഹനത്തിൽ പിന്തുടരുന്നതായി പോലീസിൽ അറിയിച്ചിരുന്നു .ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം പോലീസുകാരാണ് പിന്തുടരുന്നതെന്ന് അവരാണ് തന്നെ അറിയിച്ചതെന്നും സിദ്ധിഖ് വ്യക്തമാക്കി .
മുൻകൂർ ജാമ്യം തേടി സിദ്ധിഖ് നൽകിയ അപേക്ഷ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും .നേരത്തെ സിദ്ധിഖിന് സുപ്രീംകോടതി അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകിയിരുന്നു .അന്വേഷണവുമായി താൻ സഹകരിക്കുന്നുണ്ടെന്നും സിദ്ധിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: