ആലുവ: 2025 വിവേകാനന്ദ ജയന്തി മുതല്‍ മഹാശിവരാത്രി വരെ പ്രയാഗ്രാജില് നടക്കുന്ന കുംഭമേളയില്‍ നേത്രപരിശോധനയ്ക്ക് വിപുലമായ തയാറെടുപ്പുമായി സക്ഷമ. അഞ്ച് ലക്ഷം പേരുടെ കണ്ണ് പരിശോധിക്കുകയും രണ്ട് ലക്ഷം പേര്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്യുകയും ചെയ്യും. ആവശ്യമായവര്‍ക്ക് സൗജന്യമായി നേത്ര ശസ്ത്രക്രിയയും ചെയ്യും.
52 ദിവസം തുടരുന്ന നേത്ര കുംഭയില്‍ സൗജന്യ സേവനത്തിനായി കേരളത്തില്‍ നിന്നടക്കം ഭാരതത്തിലെ എല്ലാ സംസ്ഥാനത്ത് നിന്നും ഡോക്ടര്‍മാര്‍ അടക്കുള്ള സാങ്കേതിക വിദഗ്ധര്‍ എത്തുമെന്ന് സക്ഷമ സംസ്ഥാന സമിതിയോഗത്തില്‍ ദേശീയ ഉപാധ്യക്ഷ ഡോ. ആശാ ഗോപാലകൃഷ്ണന് അറിയിച്ചു.
ആലുവ കേശവസ്മൃതിയില്‍ പ്രസിഡന്റ് ഡോ. ബാലചന്ദ്രന് മന്നത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രക്ഷാധികാരി ഡോ.എന്‍.ആര്. മേനോന് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള ദിവ്യാംഗ സേവാനിധി ശേഖരണം 2025 ജനുവരി നാല് മുതല്‍ ഫെബ്രുവരി നാല് വരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സേവാനിധി ശേഖരണത്തിന്റെ വിജയത്തിനായി താലൂക്ക് തലത്തില്‍ ദിവ്യാംഗ മിത്ര ക്ഷേമ സമിതികള്‍ ഡിസംബറില്‍ സംഘടിപ്പിക്കുമെന്ന് സെക്രട്ടറി ഒ.ആര്. ഹരിദാസ് അറിയിച്ചു.
ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍, സംഘടനാ സെക്രട്ടറി പി. സുഭാഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: