മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഏതാനും വര്‍ഷങ്ങളായി മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ള മേഖലയാണ് ഛത്തിസ്ഗഡ് അതിര്‍ത്തി ഗ്രാമമായ നാരായണ്പൂരിന് സമീപമുള്ള ഗഡ്ചിറോളി. സിആര്‍പിഎഫും സി 60 കമാന്‍ഡോകളും സംയുക്തമായിട്ടാണ് മവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷന് നേതൃത്വം നല്‍കിയത്.
നവംബര്‍ 20ന് നടക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചിരിക്കുകയായിരുന്നുവെന്ന് ഗഡ്ചിറോളി എസ്പി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇവര്‍ ആക്രമണത്തിന് തയാറെടുക്കുകയാണെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് നടപടി. മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തിയ സുരക്ഷാസേനക്ക് നേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തിരിച്ചടിയിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: