വിശദവിവരങ്ങള്‍ https://navodaya.gov.in ല്‍
ഒക്ടോബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
സെലക്ഷന് ടെസ്റ്റ് ഫെബ്രുവരി 8 ന്
ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 9, 11 ക്ലാസുകളില്‍ 2025-26 സെഷനില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി ഒക്ടോബര്‍ 30 വരെ അപേക്ഷിക്കാം. സെലക്ഷന് ടെസ്റ്റ് ദേശീയതലത്തില്‍ ഫെബ്രുവരി 8 ന് നടത്തും. വിശദവിവരങ്ങള്‍ https://navodaya.gov.in ല്‍ ലഭിക്കും.
ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള ആധുനിക വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കുകയാണ് നവോദയ വിദ്യാലയങ്ങളുടെ ലക്ഷ്യം. ബോര്‍ഡിംഗ്, ലോഡ്ജിങ്, യൂണിഫോം, ടെക്സ്റ്റ് ബുക്കുകള്‍, സ്റ്റേഷനറി ഉള്‍പ്പെടെ സൗജന്യ വിദ്യാഭ്യാസമാണ് ലഭിക്കുക. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റല്‍ സൗകര്യമുണ്ട്. സിബിഎസ്ഇ അഫിലിയേഷനില്‍ 12-ാം ക്ലാസുവരെ പഠിക്കാം.
പ്രവേശന യോഗ്യത: നവോദയ വിദ്യാലയം സ്ഥിതിചെയ്യുന്ന ജില്ലയിലുള്ളവര്‍ക്കാണ് പ്രവേശനം. 9-ാം ക്ലാസില്‍ പ്രവേശനത്തിന് 2024-25 വര്‍ഷം അതത് ജില്ലയിലെ ഗവണ്മെന്റ്/അംഗീകൃത സ്കൂളില്‍ 8-ാം ക്ലാസില്‍ പഠിക്കുന്നവരാകണം. 1.5.2010 നും 31.7.2012 നും മധ്യേ ജനിച്ചവരാകണം.
സെലക്ഷന് ടെസ്റ്റിന് ഹിന്ദി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയന്‍സ് വിഷയങ്ങളില്‍ ഒഎംആര്‍ അധിഷ്ഠിത ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാവും.
11-ാം ക്ലാസ് പ്രവേശനത്തിന് ബന്ധപ്പെട്ട ജില്ലയില്‍ 2024-25 വര്‍ഷം ഗവണ്മെന്റ്/അംഗീകൃത സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. 1.6.2008 നും 31.7.2010 നും മധ്യേ ജനിച്ചവരാകണം.
സെലക്ഷന് ടെസ്റ്റില്‍ മെന്റല്‍ എബിലിറ്റി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയന്‍സ് ആന്റ് സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ഒഎംആര്‍ അധിഷ്ഠിത ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാവും.
സെലക്ഷന് ടെസ്റ്റ് സിലബസും സെലക്ഷന് നടപടികളും വെബ്സൈറ്റില്‍ പ്രോസ്പെക്ടസില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: