നൗകാമ്പ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് ലാ ലിഗയില്‍ തകര്‍പ്പന്‍ വിജയവുമായി ബാഴ്‌സലോണ. സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സെവിയയെ തകര്‍ത്തു.
സൂപ്പര്‍ സ്്‌ട്രൈ്ക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെയും പാബ്ലോ ടോറെയുടെയും ഇരട്ട ഗോളുകളാണ് ബാഴ്‌സയ്‌ക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്. 24-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 39-ാം മിനിറ്റിലുമായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളുകള്‍. 82, 88 മിനിറ്റുകളിലാണ് പാബ്ലോ ടോറെ ഗോളടിച്ചത്. 28-ാം മിനിറ്റില്‍ പെഡ്രിയും ലക്ഷ്യം കണ്ടു. 87-ാം മിനിറ്റില്‍ ഇഡുംബോയാണ് സെവിയയുടെ ആശ്വാസ ഗോള്‍ നേടിയത്.
കളിയില്‍ ബാഴ്‌സയു െസമ്പൂര്‍ണ ആധിപത്യമായിരുന്നു. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ബാഴ്‌സ ഏറെ മുന്നിട്ടുനിന്നു. കളിയില്‍ അവര്‍ ആകെ പായിച്ച 21 ഷോട്ടുകില്‍ ഒന്‍പതെണ്ണമാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് നീങ്ങിയത്. അതേസമയം സെവിയയ്‌ക്ക് ഒരേയൊരു തവണ മാത്രമാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് ഷോട്ടുതിര്‍ക്കാനായത്.
സെവിയയ്‌ക്കെതിരായ വിജയം 27ന് പുലര്‍ച്ചെ നടക്കുന്ന എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്‌സയുടെ ആത്മവിശ്വാസം കൂട്ടും. റയല്‍ മാഡ്രിഡിന്റെ തട്ടകത്തിലാണ് ഈ സൂപ്പര്‍ പോ
രാട്ടം.
പത്ത് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിജയവും ഒരു തോല്‍വിയുമായി 27 പോയിന്റുമായി ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. പത്ത് മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും മൂന്ന് സമനിലയുമായി 24 പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്.
മറ്റ് മത്സരങ്ങളില്‍ മയോര്‍ക്ക 1-0ന് റയോ വയ്യക്കാനോയെയും അത്‌ലറ്റികോ മാഡ്രിഡ് 3-1ന് ലെഗാനസിനെയും പരാജയപ്പെടുത്തിയപ്പോള്‍ വിയ്യാറയല്‍- ലെഗാനസ് കളി 1-1ന് സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: