കോഴിക്കോട് ; കൊയിലാണ്ടിയിൽ എ ടി എമ്മിൽ നിക്ഷേപിക്കാൻ എടുത്ത പണം കവർന്ന കേസിൽ അറസ്റ്റിലായ താഹ പണം ഒളിപ്പിച്ചത് വില്യാപ്പള്ളി മലാറക്കൽ ജുമാമസ്ജിദ് കെട്ടിടത്തിന് മുകളിൽ . താഹയിൽ നിന്നും 37 ലക്ഷം രൂപ കണ്ടെത്തി
രൂപ ഒളിപ്പിച്ചത് പള്ളിയുടെ ടെറസിന് മുകളിലാണെന്ന വിവരം സൂചന .ആറു മാസങ്ങളായി പള്ളിയുടെ പരിപാലന ജോലികൾ ചെയ്തു വന്നിരുന്നത് താഹയായിരുന്നു. യുവാവിന്റെ അറസ്റ്റിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് മഹല്ലിലെ വിശ്വാസികൾ .ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് പോലീസ് സംഘം സുഹൈലിനെ കസ്റ്റഡിയിൽ എടുക്കുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പണം ഒളിപ്പിച്ചത് പള്ളിയുടെ ടെറസിന് മുകളിലാണെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ താഹയാണെന്നും പൊലീസ് പറയുന്നു.
രാത്രി പത്ത് മണിയോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം താഹയുമായി പള്ളിയിലെത്തി പണം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.മാത്രമല്ല താഹ കടം വീട്ടിയ അഞ്ച് ലക്ഷം രൂപകൂടി വില്ല്യാപ്പള്ളിയിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. ഇതോടെ തട്ടിയെടുത്ത 72 ലക്ഷത്തിൽ 42 ലക്ഷം രൂപ താഹയിൽ നിന്നും കണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞു.രണ്ട് മാസം മുൻപ് വില്ല്യാപ്പള്ളി മലാറക്കൽ ജുമാ മസ്ജിദ് പള്ളി മഹല്ലിലെ ഒരു വിശ്വാസിയിൽ നിന്ന് താഹ അഞ്ച് ലക്ഷം രൂപ വായ്‌പയായി വാങ്ങിയിരുന്നു.
ആറുമാസമായി പള്ളിയുടെ പരിപാലന ചുമതലയുള്ള താഹയെ വിശ്വസിച്ചാണ് ഇത്ര വലിയ തുക അയാൾ നൽകിയത്. കവർച്ച പണം ലഭിച്ച ശേഷം ഇയാൾ ശനിയാഴ്ച കടം വാങ്ങിയ മുഴുവൻ തുകയും തിരിച്ച് നൽകുകയായിരുന്നു.
ഇന്ന് വീണ്ടും പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കടം വീട്ടിയ കാര്യം പുറത്ത് വന്നത്. തട്ടിപ്പ് നടത്തിയ തുകയാണ് നൽകിയതെന്ന് പോലീസ് അറിയിച്ചതോടെ വില്ല്യാപ്പള്ളി മലാറക്കൽ സ്വദേശി അഞ്ച് ലക്ഷം രൂപ പോലീസിന് തിരിച്ച് നൽകി.
അതേസമയം താത്കാലിക ജീവനക്കാരന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കുറ്റകൃത്യം അംഗീകരിക്കാൻ ആവില്ലെന്ന് മഹല്ല് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.
പള്ളി ഖാസി അവധിയിൽ ആയതിനാൽ അദ്ദേഹമാണ് താഹയെ ചുമതലയേൽപ്പിച്ചത്. അതുകൊണ്ട് തന്നെ പള്ളി കമ്മിറ്റിക്ക് കൂടുതൽ അറിയില്ലെന്നും മഹല്ല് പ്രസിഡന്റ് തയ്യിൽ കുഞ്ഞബ്ദുള്ള പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: