ഉറക്കം തീരുന്നത് വരെ ഉറങ്ങുക എന്നത് ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ പ്രാവര്‍ത്തികമാകുന്ന ഒന്നല്ല. മറ്റൊന്നുമില്ലെങ്കില്‍ കൂടി അര്‍ദ്ധരാത്രി വരെ ഫോണില്‍ സമയം ചിലവഴിക്കുന്നവരാണ് ഇന്ന് അധികവുമുള്ളത്. തുടര്‍ന്ന് ഉറക്കം തീരാതെ രാവിലെ അലാറാം വച്ച് എഴുന്നേല്ക്കുന്നു. എന്നാല്‍ നല്ല ഉറക്കത്തില്‍ നിന്നു ഇത്തരത്തില്‍ അലാറത്തിന്റെ ശബ്ദം കേട്ട് ഉണരുന്നത് പല ശാരീരിക പ്രശ്നങ്ങളിലേക്കും നയിച്ചേക്കാമെന്ന് അടുത്തിടെ നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതില്‍ നിന്നും മാറി തനിയെ ഉണരാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്…
പതിവായി അലാറം ഉപയോഗിക്കുന്നത് ഒഴിവാക്കി കൃത്യം 7-8 മണിക്കൂറായി ഉറങ്ങാന്‍ ശീലിക്കുക.
രാവിലെ സൂര്യപ്രകാശം മുറിയിലേക്ക് കടത്തിവിടുക, ഇത് തലച്ചോറിലെ മെലറ്റോണിന്‍ (സ്ലീപ്പ് ഹോര്‍മോണ്‍) ഉത്പാദനം കുറച്ച് സ്വാഭാവികമായി ഉണരാന്‍ സഹായിക്കുന്നു.
സ്ഥിരമായി ഒരേ സമയത്ത് ഉറങ്ങാന്‍ ശീലിക്കുക.
കേള്‍ക്കാന്‍ ഇമ്പമുള്ളതും ശാന്തവുമായ മ്യൂസിക് അലാറമായി സെറ്റ് ചെയുക.
എല്ലാ ദിവസവും ഒരേ സമയത്ത് ഉണരുന്നതിലൂടെ സ്ലീപ്പിങ് സൈക്കിള്‍ നോര്‍മല്‍ ആവുകയും, ഒരു വേക്കപ്പ് കോളോ അലാറമോ ഇല്ലാതെ നമ്മള് തനിയെ ഉണരാന്‍ തുടങ്ങുകയും ചെയ്യും. പിന്നീടിത് നമ്മുടെ ദിനചര്യയായി മാറി കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ഉറക്കമുണരുന്നതിന് സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: