ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തി ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ.
ഗായത്രിയുടെ അഭിമുഖങ്ങള്‍ വൈറലാവാറുണ്ട്. മാത്രമല്ല നടി പറയുന്ന കാര്യങ്ങള്‍ ഒക്കെ ട്രോളുകളിലും ഇടം നേടാറുണ്ട്. പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും നടി പറഞ്ഞതും വൈറലായിരുന്നു. ഇപ്പോഴിതാ ട്രോളുകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗായത്രി.
ലാലേട്ടന്റെ മരുമകളാകാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് ലാലേട്ടനേയും പ്രണവിനേയും ഇഷ്ടമായതു കൊണ്ടാണ്. പക്ഷെ എനിക്കുള്ളയാള്‍ എപ്പോഴെങ്കിലും എന്റെ മുന്നില്‍ വരുമെന്നാണ് എനിക്ക് തോന്നുന്നത്. ലാലേട്ടന്റെ ഫാമിലി എനിക്ക് ഭയങ്കര ഇഷ്ടമാണ്. അടുത്തിടെ ലാലേട്ടന്റെ അമ്മയുടെ ബെര്‍ത്ത് ഡെയുടെ വീഡിയോ ഞാന്‍ കണ്ടിരുന്നു.
അന്ന് ആ ഫാമിലിയുടെ അന്തരീക്ഷം കണ്ടപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു. വീട്ടില്‍ കല്യാണ ആലോചനയെ കുറിച്ച് പറയാറുണ്ട്. അമ്മ പറയാറുണ്ട് കല്യാണ ആലോചനകള്‍ നോക്കിയാലോയെന്ന്. പക്ഷെ ഇപ്പോള്‍ എനിക്ക് അത് അത്ര താല്‍പര്യമില്ല. ട്രോളുകള്‍ വരുന്നതൊന്നും എനിക്ക് കുഴപ്പമില്ല. പക്ഷെ ഇടയ്‌ക്ക് എന്നെ എഫക്ട് ചെയ്യാറുണ്ട്.
എന്നെ കെട്ടാന്‍ വരുന്ന വ്യക്തി റിസ്‌ക്ക് എടുക്കാന്‍ തയ്യാറാകണമെന്ന് പറഞ്ഞത് ആളുകള്‍ എന്നില്‍ നിന്നും ഒരുപാട് പ്രതീക്ഷിക്കും എന്നതു കൊണ്ടാണ്. കാരണം പങ്കാളിയായി വരുന്നയാളെ പൂര്‍ണമായും ഡിപ്പന്റ് ചെയ്യാന്‍ താല്‍പര്യമില്ലാത്ത ആളാണ് ഞാന്‍. അതിന് എനിക്ക് ആരും വേണ്ടെന്ന് അര്‍ത്ഥമില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക