ബെംഗളൂരു: രാജ്യത്തെ തന്നെ ഏറ്റവും ഉയരമേറിയ രാമാഞ്ജനേയ പ്രതിമ രാജാജിനഗറില്‍. രാജാജിനഗറിലെ ശ്രീരാമ മന്ദിരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ദക്ഷിണ അയോദ്ധ്യയായാണ് ഇതിനെ കണക്കാക്കുന്നത്.ഉഡുപ്പി പേജാവര്‍ മഠം വിശ്വപ്രസന്ന തീര്‍ത്ഥ സ്വാമിജി, ആദി ചുഞ്ചനഗിരി മഹാസംസ്ഥാനം നിര്‍മ്മലാനന്ദനാഥ സ്വാമിജി എന്നിവരുടെ കാര്‍മികത്വത്തില്‍ 23-ന് രാവിലെ പ്രതിമയുടെ അനാച്ഛാദനം നടക്കും.
ശ്രീരാമ സേവാ മണ്ഡലിയുടെ മാനേജിംഗ് കമ്മിറ്റിയാണ് രാമാഞ്ജനേയ പ്രതിമ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. 2023 ഓഗസ്റ്റ് 23-നാണ് പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നചത്. രണ്ട് കോടിയോളം രൂപയാണ് പ്രതിമ നിര്‍മിക്കാന്‍ ചെലവായതെന്ന് ശ്രീരാമ സേവാ മണ്ഡലി പ്രസിഡന്റ് ശ്രീധര്‍ കെ എസ് പറഞ്ഞു. .രാമാഞ്ജനേയ പ്രതിമയുടെ നിര്‍മ്മാണത്തിനായി 40-ലധികം കുടുംബങ്ങള്‍ ഒരു ലക്ഷത്തിലധികം സംഭാവന നല്‍കിയിട്ടുണ്ട്. കൂടാതെ 40-ഓളം ശില്പ്പികളുടെ ഒരു വര്ഷത്തിലധികമുള്ള പ്രയത്നമാണ് പ്രതിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: