മലപ്പുറത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സത്യസരണി മതംമാറ്റത്തിന്റെയും ഭീകര പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമാണെന്ന് ബോധ്യമായി. ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നതാണ് സത്യസരണിയില്‍ ഹവാല പണമിടപാട് അടക്കം നിരവധി നിരോധിത പ്രവര്‍ത്തനങ്ങളാണ് ഇഡി റെയ്ഡില്‍ ബോധ്യപ്പെട്ടത്. വിദ്യാഭ്യാസ സ്ഥാപനമെന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സത്യസരണിയില്‍ നടന്നിരുന്നത് മതപരിവര്‍ത്തനമാണ്.
സിംഗപ്പൂര്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ പതിമൂവായിരത്തില്‍ അധികം അംഗങ്ങളെ വിദേശത്തു നിന്ന് ഫണ്ട് ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. മുസ്ലിം പ്രവാസികള്‍ക്കെന്ന പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പണം സമാഹരിക്കാന്‍ പിഎഫ്‌ഐ ജില്ലാ എക്‌സിക്യൂട്ടിവ് കമ്മിറ്റികള്‍ രൂപീകരിച്ചു. സമാഹരിച്ച തുക സര്‍ക്യൂട്ട് ബാങ്കിങ് വഴികളിലൂടെയും ഹവാല ഇടപാടുകളിലൂടെയും കുഴല്‍പ്പണമായും ഭാരതത്തിലെത്തിച്ചു. ഇങ്ങനെയെത്തുന്ന പണം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിച്ചതെന്ന് ഇ ഡി പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സമാധാനാന്തരീക്ഷം തകര്‍ക്കാനും വര്‍ഗീയ കലാപമുണ്ടാക്കാനും പിഎഫ്‌ഐ ഇടപെട്ടു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും തകര്‍ക്കാനും സാമുദായിക സൗഹാര്‍ദമില്ലാതാക്കാനുമുള്ള ഉദ്ദേശ്യത്തോടെ പ്രധാനപ്പെട്ടതും വൈകാരികമായി പ്രാധാന്യമുള്ളതുമായ സ്ഥലങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരേ ആക്രമണം നടത്താന്‍ മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിച്ചെന്നും ഇഡി കണ്ടെത്തി.
സത്യസരണിയില്‍ റെയ്ഡ് നടത്തിയത് നേരത്തെയായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതിന്റെ ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്. മഞ്ചേരിയിലെ ഭീകര കേന്ദ്രങ്ങളാണ് സത്യസരണിയും ഗ്രീന്‍വാലിയും. ഗ്രീന്‍വാലിയില്‍ ആയുധപരിശീലനങ്ങളടക്കം നടന്നിട്ടുണ്ട്. ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ കുടുക്കി മതപരിവര്‍ത്തനം നടത്തുന്ന സത്യസരണിയില്‍ നടക്കുന്നത് ഭീകരവാദ പ്രവര്‍ത്തനങ്ങളാണെന്നത് പുറത്തുവന്നിരുന്നു.
2016ല്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സത്യസരണി പൂട്ടണം എന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയിരുന്നു. നിരവധി ഹിന്ദു പെണ്‍കുട്ടികളാണ് സത്യസരണിയിലൂടെ മതംമാറ്റത്തിന് വിധേയമായിട്ടുള്ളത്. സ്വധര്‍മത്തിലെക്ക് തിരിച്ചുവന്ന നിരവധി യുവതികള്‍ സത്യസരണിയെക്കുറിച്ചും അവിടെ നടക്കുന്ന മതപരിവര്‍ത്തന ശ്രമങ്ങളെപ്പറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. എഡിജിപി ആയി വിരമിച്ച ബി. സന്ധ്യ സത്യസരണിയില്‍ കയറി അന്വേഷണം നടത്തിയെങ്കിലും രാഷ്‌ട്രീയ ഇടപെടല്‍ മൂലം തുടര്‍ നടപടികളുണ്ടായില്ല.
അഖിലയെ ഹാദിയയും നിമിഷയെ ഫാത്തിമയുമാക്കി മതംമാറ്റിയത് സത്യസരണിയിലാണ്. വൈക്കം സ്വദേശി അഖിലയെ ലൗജിഹാദിലൂടെ മതം മാറ്റി ഹാദിയ ആക്കിയതില്‍ സത്യസരണിയുടെ പങ്ക് നിര്‍ണായകമായിരുന്നെന്ന് പിതാവ് അശോകന്‍ പോലീസിന് മൊഴി നല്കിയിരുന്നു. സത്യസരണി ജീവനക്കാരി സൈനബയ്‌ക്കായിരുന്നു നിര്‍ണായക റോള്‍. അഖില കേസ് നടത്തിപ്പിന് പോപ്പുലര്‍ ഫ്രണ്ട് മണിക്കൂറുകള്‍കൊണ്ട് കോടികള്‍ ശേഖരിക്കുകയും ചെലവാക്കുകയും ചെയ്തു. സുപ്രീം കോടതി വിധിക്ക് ശേഷം അഖിലയ്‌ക്കും ഷെഫിന്‍ ജഹാനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സംരക്ഷണം നല്കിയിരുന്നു. സത്യസരണിയിലേതുള്‍പ്പെടെ കേരളത്തിലെ വിവിധ ജില്ലകളില്‍ പിഎഫ്‌ഐ കീഴിലുണ്ടായിരുന്ന 56.56 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.
സത്യസരണിയില്‍ നടന്നുവന്നിരുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം നിരവധി തവണ ദേശീയപ്രസ്ഥാനങ്ങളടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടും അതിനെയെല്ലാം പ്രതിരോധിക്കാന്‍ പരിശ്രമിച്ചവരില്‍ കേരളത്തില്‍ ഇടത് വലത് രാഷ്‌ട്രീയക്കാരും ഒരു വിഭാഗം മാധ്യമങ്ങളും സാംസ്‌കാരികപ്രവര്‍ത്തകരും മുന്നിലുണ്ടായിരുന്നു. ആ ന്യായവാദങ്ങള്‍ക്കെല്ലാം മറുപടി കൂടിയാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തലുകള്‍. സത്യം കൂടുതല്‍ വ്യക്തമായി പുറത്തുവരുമ്പോഴെങ്കിലും തങ്ങള്‍ പ്രചരിപ്പിച്ചിരുന്ന കപട ന്യായവാദങ്ങള്‍ തിരുത്താന്‍ ഇക്കൂട്ടര്‍ തയാറാകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: